Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം
- Published by:Sarath Mohanan
- news18-malayalam
Last Updated:
നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാര്‍ ഹൈജമ്പിലും ഭാവിന പട്ടേല്‍ ടേബിള്‍ ടെന്നീസിലും വെള്ളി മെഡലുകള്‍ നേടിയിരുന്നു.
ടോക്യോ പാരാലിമ്പിക്‌സില്‍ മൂന്നാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F 52 വിഭാഗത്തില്‍ വിനോദ് കുമാര്‍ വെങ്കല മെഡലാണ് സ്വന്തമാക്കിയത്. 19.91 മീറ്റര്‍ ദൂരത്തോടെ ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തിയാണ് താരത്തിന്റെ നേട്ടം. നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാര്‍ ഹൈജമ്പിലും ഭാവിന പട്ടേല്‍ ടേബിള്‍ ടെന്നീസിലും വെള്ളി മെഡലുകള്‍ നേടിയിരുന്നു.
Vinod Kumar - Remember the name 🤩
It's a #Bronze for #IND as his best throw of 19.91m in the Men's Discus Throw F52 final earns the nation their THIRD medal of the day.
P.S - He also set a new Asian record! 🔥#Tokyo2020 #Paralympics #ParaAthletics pic.twitter.com/jv92vZgBDQ
— #Tokyo2020 for India (@Tokyo2020hi) August 29, 2021
advertisement
ഹൈജമ്പ് മത്സരത്തില്‍ 2.06 മീറ്റര്‍ ഉയരം ചാടിയാണ് നിഷാദ് കുമാര്‍ വെള്ളിമെഡല്‍ നേടിയത്. റിയോയില്‍ ചാമ്പ്യനായ അമേരിക്കന്‍ താരമാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്. ഹൈജമ്പില്‍ ദേശീയ ചാമ്പ്യനും 2019 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ, ഏഷ്യന്‍ റെക്കോഡ് ഉടമയുമാണ് നിഷാദ്. രാംപാല്‍ ചഹറും ഇന്ത്യയ്ക്ക് വേണ്ടി ഇതേ കാറ്റഗറിയില്‍ ഹൈജംപില്‍ മത്സരിച്ചിരുന്നു. 1.94 മീറ്റര്‍ ചാടിയ രാംപാലിന് അഞ്ചാം സ്ഥാനത്താണ് ഫിനീഷ് ചെയ്യാനായത്. രാംപാലിന്റെ ഏറ്റവും മികച്ച വ്യക്തിഗത ഉയരമാണിത്.
advertisement
നേരത്തെ ടേബിള്‍ ടെന്നിസില്‍ ഭാവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സൂ യിങ്ങിനോട് പരാജയം സമ്മതിക്കേണ്ടി വന്ന താരത്തിന് സ്വര്‍ണ മെഡല്‍ നഷ്ടമായെങ്കിലും സ്വന്തമായ വെള്ളി മെഡലിന് സ്വര്‍ണത്തിനോളം തിളക്കമുണ്ട്. ഇന്ത്യക്കായി പാരാലിമ്പിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് ഭാവിന. ഇന്നു നടന്ന ആവേശകരമായ ക്ലാസ് 4 ഫൈനനലില്‍ രണ്ടു തവണ ലോക ചാമ്പ്യനായ ചൈനീസ് താരത്തിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 11-7, 11-5, 11-6. ഗ്രൂപ്പ് ഘട്ടത്തിലും ചൈനീസ് താരം ഭാവിനയെ തോല്പിച്ചിരുന്നു.
advertisement
ഒന്നാം വയസ്സില്‍ പോളിയോ ബാധിച്ചാണ് ഭാവിനാബെന്‍ പട്ടേലിന്റെ അരയ്ക്കുതാഴേക്ക് തളര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണ് ഭാവിന ജനിച്ചത്. 12ാം ക്ലാസ് വരെ നാട്ടിലെ സ്‌കൂളില്‍ പഠിച്ചശേഷം അഹമ്മദാബാദിലേക്ക് മാറി. അവിടെ ആദ്യം കമ്പ്യൂട്ടര്‍ പഠനം. അതിനൊപ്പം ടേബിള്‍ ടെന്നിസും കളിച്ചു തുടങ്ങി. ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.
ബെംഗളൂരുവില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പാരാ ടേബിള്‍ ടെന്നിസില്‍ ജേതാവായതോടെ കഥ മാറി. 2016ല്‍ റിയോ പാരാലിമ്പിക്സിനു യോഗ്യത നേടിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മത്സരിക്കാന്‍ പറ്റിയില്ല. അതിന്റെ സങ്കടം മറികടന്നു പരിശീലനം തുടര്‍ന്നു. 2018ല്‍ ഏഷ്യന്‍ പാരാ ഗെയിംസില്‍ മെഡല്‍. ഒടുവില്‍ ടോക്യോ പാരാലിമ്പിക്സിനു യോഗ്യത. വെള്ളി മെഡല്‍ നേടി ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ഭര്‍ത്താവ് നികുല്‍ പട്ടേല്‍ പിന്തുണയുമായി ഒപ്പമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 29, 2021 8:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Paralympics | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം