കളിച്ചത് ഹൃദയം കൊണ്ടായിരുന്നു; മത്സരം കൈവിട്ടെന്ന് ഉറപ്പായപ്പോള്‍ പൊട്ടിക്കരഞ്ഞ് ടോം മൂഡി

Last Updated:

ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി വിതുമ്പി കരഞ്ഞത് ആരാധകരെയും സങ്കടത്തിലാഴ്ത്തി

വിശാഖപട്ടണം: പ്ലേ ഓഫിന്റെ വീറും വാശിയ പ്രകടമായ മത്സരമായിരുന്നു ഇന്നലെ ഹൈദരാബാദും ഡല്‍ഹിയും തമ്മില്‍ നടന്ന ക്വാളിഫയര്‍ മത്സരം. ഇരു ടീമുകളും അവസാന നിമിഷം വരെ സര്‍വ ശക്തിയുമെടുത്ത് പോരാടിയപ്പോള്‍ ഒരു പന്ത് മാത്രം ശേഷിക്കെ രണ്ട് വിക്കറ്റിനാണ് ഡല്‍ഹി ഹൈദരാബാദിനെ വീഴ്ത്തി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്.
അവസാന നിമിഷം വരെ വിക്കറ്റുകള്‍ വീണ മത്സരത്തില്‍ ഹൈദരാബാദ് ജയം സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ അവസാന നിമിഷ ആഞ്ഞടിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പ്രകടനമാണ് മത്സരം ഹൈദരാബാദില്‍ നിന്ന് തട്ടിയെടുത്തത്. മത്സരം കൈവിട്ടെന്ന് മനസിലായ നിമിഷത്തില്‍ സങ്കടം സഹിക്കാന്‍ കഴിയാതെ ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി വിതുമ്പി കരഞ്ഞത് ആരാധകരെയും സങ്കടത്തിലാഴ്ത്തി.
Also Read: തോല്‍വി മുന്നില്‍ കണ്ടിട്ടും പതറാതെ ഡല്‍ഹിയുടെ യുവരക്തം; ഹൈദരാബാദിനെ വീഴ്ത്തിയത് ഇങ്ങനെ
18 ാം ഓവര്‍ എറിയാന്‍ മലയാളിതാരം ബേസില്‍ തമ്പി കളത്തിലെത്തുമ്പോള്‍ ഡല്‍ഹിയ്ക്ക് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ രണ്ട് ഓവറും മികച്ച രീതിയില്‍ എറിഞ്ഞ തമ്പിയെ വില്യംസണ്‍ പന്ത് ഏല്‍പ്പിക്കുമ്പോഴും ഹൈദരാബാദ് വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ജയിക്കാന്‍ കൂറ്റനടികള്‍ വേണമെന്ന് മനസിലാക്കിയ പന്ത് രണ്ട് വീതം സിക്‌സും ഫോറുമായി കളം നിറഞ്ഞപ്പോള്‍ ഹൈദരാബാദിന് മത്സരം നഷ്ടമാവുകയായിരുന്നു.
advertisement
18 ാം ഓവറിലെ ഡല്‍ഹിയുടെ ഈ പ്രകടനം കണ്ട ടോം മൂഡി സങ്കടം സഹിക്കാന്‍ കഴിയാതെ കരയുകയായിരുന്നു. തൂവാല കൊണ്ട് മുഖം തുടക്കുന്ന ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ പതിയുകയും ചെയ്തിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
കളിച്ചത് ഹൃദയം കൊണ്ടായിരുന്നു; മത്സരം കൈവിട്ടെന്ന് ഉറപ്പായപ്പോള്‍ പൊട്ടിക്കരഞ്ഞ് ടോം മൂഡി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement