• HOME
  • »
  • NEWS
  • »
  • sports
  • »
  • SL vs Aus | ഇപ്പം പിടിച്ചേനേ! അമ്പയറാണെന്ന കാര്യം മറന്നു; ഓസ്‌ട്രേലിയന്‍ താരത്തിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് കുമാര്‍ ധര്‍മസേന

SL vs Aus | ഇപ്പം പിടിച്ചേനേ! അമ്പയറാണെന്ന കാര്യം മറന്നു; ഓസ്‌ട്രേലിയന്‍ താരത്തിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് കുമാര്‍ ധര്‍മസേന

അലക്‌സ് ക്യാരി അടിച്ച ഷോട്ട് അമ്പയര്‍ കുമാര്‍ ധര്‍മസേന പിടിക്കാന്‍ ശ്രമിച്ചതാണ് വൈറലായിരിക്കുന്നത്.

  • Share this:
    കൊളംബോ: ടി20 പരമ്പരയിലെ തോല്‍വിക്ക് ഏകദിന പരമ്പരയിലെ മിന്നും ജയത്തിലൂടെ ശ്രീലങ്ക ഓസ്‌ട്രേലിയയോട് പകരംവീട്ടിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം രസകരമായ മറ്റൊരു സംഭവത്തിന് കൂടി സാക്ഷ്യം വഹിച്ചു. മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിനിടെയാണ് ഫീല്‍ഡില്‍ രസകരമായ സംഭവം നടന്നത്.

    മത്സരത്തിന്റെ 36-ാം ഓവറില്‍ അലക്‌സ് ക്യാരി അടിച്ച ഷോട്ട് അമ്പയര്‍ കുമാര്‍ ധര്‍മസേന പിടിക്കാന്‍ ശ്രമിച്ചതാണ് വൈറലായിരിക്കുന്നത്. സംഭവം ഇങ്ങനെ, അലക്‌സ് ക്യാരി അടിച്ച ഷോട്ട് നേരെ ഉയര്‍ന്നുപൊങ്ങി ലെഗ് സൈഡില്‍ അമ്പയറായി നിന്നിരുന്ന കുമാര്‍ ധര്‍മസേനയുടെ നേര്‍ക്കാണ് ചെന്നത്. പന്ത് നേര്‍ക്ക് വന്നതും അമ്പയറാണെന്ന കാര്യം മറന്ന് കൈലൊതുക്കാന്‍ ശ്രമം നടത്തി.

    പെട്ടെന്ന് തന്നെ ധര്‍മസേന ക്യാച്ചിനായി നീട്ടിയ കൈ പിന്‍വലിച്ചെങ്കിലും ക്യാച്ചെടുക്കാന്‍ നില്‍ക്കുന്ന ധര്‍മസേനയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.


    1993 മുതല്‍ 2004വരെ കുമാര്‍ ധര്‍മസേന 31 ടെസ്റ്റിലും 141 ഏകദിനങ്ങളിലും ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 61 വിക്കറ്റും ഏകദിനത്തില്‍ 138 വിക്കറ്റും ധര്‍മസേന നേടിയിട്ടുണ്ട്. ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയര്‍ കൂടിയാണ് ധര്‍മസേന.



    അതേസമയം അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് 2-1ന് ലങ്ക ലീഡെടുത്തു. പാതും നിസങ്കയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പരമ്പരയില്‍ മുന്നിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 291 റണ്‍സടിച്ചപ്പോള്‍ ലങ്ക 48.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. 147 പന്തില്‍ 137 റണ്‍സെടുത്ത നിസങ്കയാണ് ലങ്കയെ വിജയത്തിലേക്കെത്തിച്ചത്. പരമ്പരയിലെ നാലാം ഏകദിനം നാളെ നടക്കും.
    Published by:Jayesh Krishnan
    First published: