US Open | വനിത സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്; ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
US Open | വനിത സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്; ഷറപ്പോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ഒളിമ്പിക് ചാമ്പ്യന്‍ കാനഡയുടെ ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡു ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്.
News18
Last Updated :
Share this:
യു എസ് ഓപ്പണ്‍ ടെന്നിസ് വനിത സിംഗിള്‍സ് കിരീടം ബ്രിട്ടണിന്റെ 18കാരി എമ്മ റാഡുകാനുവിന്. ഫൈനലില്‍ കനേഡിയന്‍ താരം ലൈന ആനി ഫെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് എമ്മയുടെ ചരിത്ര നേട്ടം. 44 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്നത്. മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി.
രണ്ട് കൗമാര താരങ്ങളാണ് ഇത്തവണ യു എസ് ഓപ്പണ്‍ വനിത വിഭാഗത്തില്‍ ഏറ്റുമുട്ടിയത് എന്ന പ്രത്യേകതയും ഫൈനലിലുണ്ടായിരുന്നു. അതേസമയം, കാനഡയുടെ 19കാരിയായ താരം ലെയ്ന ആനി ഫെര്‍ണാണ്ടസ് മൂന്നാം സീഡും കഴിഞ്ഞ സീസണ്‍ ടൂര്‍ണമെന്റ് ജേതാവുമായ യു എസ് താരം നയോമി ഒസാക്കയെ തകര്‍ത്ത് ശ്രദ്ധ നേടിയ താരമാണ്.
ടൂര്‍ണമെന്റിലെ ഒരു സെറ്റ് പോലും എമ്മ റാഡുകാനു നഷ്ടപ്പെടുത്താതെയാണ് കിരീട നേട്ടം. ഒളിമ്പിക് ചാമ്പ്യന്‍ കാനഡയുടെ ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡു ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. നേരത്തെ യോഗ്യതാ മല്‍സരം കളിച്ച് ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും എമ്മ സ്വന്തമാക്കിയിരുന്നു. ആദ്യ 100 റാങ്കിന് പുറത്തു നിന്ന് യോഗ്യതാ മല്‍സരങ്ങള്‍ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ.
US Open | ജോക്കോവിച്ച് ഫൈനലിൽ; കലണ്ടർ സ്ലാം നേട്ടം ഒരു ജയമകലെ
യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഫൈനലില്‍. സെമിയിൽ ടോക്യോ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ നേടിയ ജർമൻ താരം അലക്‌സാണ്ടര്‍ സ്വരേവിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തില്‍ മറികടന്നാണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 4-6, 6-2, 6-4, 4-6, 6-2. ഫൈനലില്‍ റഷ്യന്‍ താരമായ ഡാനില്‍ മെദ്‌വദേവാണ് ജോക്കോയുടെ എതിരാളി. തന്റെ നാലാം യു എസ് ഓപ്പൺ കിരീടത്തിലേക്ക് എയ്‌സ് പായിക്കാൻ ഉറച്ചാകും ജോക്കോ മെദ്‌വദേവിനെ നേരിടാൻ ഇറങ്ങുന്നത്.
കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡാനില്‍ മെദ്‌വദേവ് തോൽപ്പിച്ചത്. സ്‌കോര്‍ 6-4, 7-5, 6-2. 2019ലെ റണ്ണര്‍ അപ്പാണ് മെദ്‌വദേവ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനലിനാണ് മെദ്‌വദേവ് യോഗ്യത നേടിയിരിക്കുന്നത്.
തന്റെ ഒമ്പതാം യു എസ് ഓപ്പൺ ഫൈനലിനായി ഇറങ്ങുമ്പോൾ ജോക്കോയെ കാത്തിരിക്കുന്നത് രണ്ട് ചരിത്ര നേട്ടങ്ങളാണ്. അതിലൊന്ന് കലണ്ടർ സ്ലാം നേട്ടമാണെങ്കിൽ മറ്റേത് താരത്തിന്റെ 21ാ൦ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണ്. ടെന്നീസിൽ ഒരു സീസണിലെ എല്ലാ മേജർ കിരീട നേട്ടങ്ങളും സ്വന്തമാക്കുമ്പോഴാണ് ഒരു താരത്തിന് കലണ്ടർ സ്ലാം സ്വന്തമാവുക. ഈ വർഷത്തെ വിംബിൾഡൺ ഉൾപ്പെടെ എല്ലാ കിരീടങ്ങളും നേടിയ ജോക്കോവിച്ചിന് മുന്നിൽ ബാക്കിയുള്ളത് യു എസ് ഓപ്പൺ കൂടിയാണ്. കിരീടനേട്ടം ഒരു ജയം മാത്രമകലെ നിൽക്കുമ്പോൾ എല്ലാവരുടെ കണ്ണുകളും ജോക്കോയിലേക്കാണ് നീളുന്നത്. യു എസ് ഓപ്പണിൽ ജയിച്ച് കലണ്ടർ സ്ലാമിന് പുറമെ ജോക്കോയ്ക്ക് 21 ഗ്രാൻഡ്സ്ലാം കിരീട നേട്ടം കൂടി സ്വന്തമാകും. പുരുഷ ടെന്നീസിൽ കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ താരം എന്ന റെക്കോർഡ് ഇതോടെ ജോക്കോയുടെ പേരിലേക്ക് മാത്രമാകും. നിലവിൽ 20 വീതം ഗ്രാൻഡ്സ്ലാമുകൾ സ്വന്തമായുള്ള ജോക്കോയുടെയും ഫെഡററുടെയും നദാലിന്റെയും പേരിലാണ് റെക്കോർഡ്. യു എസ് ഓപ്പണിൽ ഫെഡററും നദാലും മത്സരിച്ചിരുന്നില്ല.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.