ഇന്ത്യയുടെ വൈശാലിക്ക് കൈകൊടുക്കാതെ ഉസ്‌ബെക്ക് ചെസ് താരം; മറ്റ് സ്ത്രീകളെ തൊടാത്തത് മതപരമായ കാരണങ്ങളാലെന്ന് താരം

Last Updated:

"വൈശാലിയുമായുള്ള കളിയിൽ സംഭവിച്ച സാഹചര്യം ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീകളോടും ഇന്ത്യൻ ചെസ് കളിക്കാരോടും ഉള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, മതപരമായ കാരണങ്ങളാൽ ഞാൻ മറ്റ് സ്ത്രീകളെ തൊടില്ലെന്ന് എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു"

News18
News18
ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ വൈശാലിക്ക് ഹസ്തദാനം നല്‍കാന്‍ തയാറാകാതെ ഉസ്‌ബെക്കിസ്താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോദിർബെക് യാകുബൊയേവ് . നെതര്‍ലന്‍ഡ്‌സിലെ വിക് ആന്‍ സീയില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ വിശദീകരണവുമായി ഉസ്ബെക് താരം രംഗത്തെത്തി.
താന്‍ വൈശാലിയോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വൈശാലിയോടും അവരുടെ ഇളയ സഹോദരന്‍ ആര്‍ പ്രഗ്നാനന്ദയോടും തനിക്ക് എല്ലാ ബഹുമാനവുമുണ്ടെന്നും മതപരമായ കാരണങ്ങളാലാണ് കൈകൊടുക്കാതിരുന്നതെന്നും നോദിർബെക് യാകുബൊയേവ് എക്സിൽ കുറിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കില്‍ ക്ഷമ ചോദിക്കുന്നതായും യാകുബൊയേവ് പറഞ്ഞു.
advertisement
ഇരുവരും തമ്മിലുള്ള നാലാം റൗണ്ട് മത്സരത്തിന് മുന്നോടിയായാണ് ചെസ് ബോര്‍ഡിനടുത്തേക്കെത്തിയ യാകുബൊയേവിന് കൈകൊടുക്കാനായി വൈശാലി കൈ നീട്ടിയത്. എന്നാല്‍ താരം ഇത് ശ്രദ്ധിക്കാത്ത പോലെ പെരുമാറുകയായിരുന്നു. അതേസമയം മത്സരത്തില്‍ യാകുബൊയേവ് തോറ്റു. ഇതിനുശേഷം യാകുബൊയേവിന് ഹസ്തദാനം നല്‍കാന്‍ വൈശാലി ശ്രമിച്ചതുമില്ല.
advertisement
"വൈശാലിയുമായുള്ള കളിയിൽ സംഭവിച്ച സാഹചര്യം ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു. സ്ത്രീകളോടും ഇന്ത്യൻ ചെസ് കളിക്കാരോടും ഉള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, മതപരമായ കാരണങ്ങളാൽ ഞാൻ മറ്റ് സ്ത്രീകളെ തൊടില്ലെന്ന് എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," മുസ്ലിം മതവിശ്വാസിയായ യാകുബൊയേവ് കുറിച്ചു.
23കാരനായ യാകുബൊയേവ് 2019ലാണ് ഗ്രാൻഡ് മാസ്റ്ററായത്. ചലഞ്ചേഴ്സ് സെക്ഷനിൽ എട്ടു റൗണ്ടുകൾ പിന്നിട്ടപ്പോള്‍ മൂന്ന് പോയിന്റുകളാണ് താരത്തിനുള്ളത്. അഞ്ച് റൗണ്ടുകൾ കൂടി ബാക്കിയുള്ളപ്പോൾ വൈശാലിക്ക് 4 പോയിന്റുകളാണുള്ളത്.
advertisement
Summary: Uzbek Grandmaster Nodirbek Yakubboev’s refusal to shake hands with Indian GM R Vaishali stirred up a controversy at the Tata Steel Chess Tournament before the Uzbek apologised, saying that he meant no disrespect and didn’t respond to the gesture because of “religious reasons".
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യയുടെ വൈശാലിക്ക് കൈകൊടുക്കാതെ ഉസ്‌ബെക്ക് ചെസ് താരം; മറ്റ് സ്ത്രീകളെ തൊടാത്തത് മതപരമായ കാരണങ്ങളാലെന്ന് താരം
Next Article
advertisement
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
  • സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് KL 90 എന്ന പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നു.

  • KL 90 D സീരീസിൽ സംസ്ഥാന സർക്കാർ, KL 90 A, KL 90 E സീരീസിൽ കേന്ദ്ര സർക്കാർ.

  • KL 90 B, KL 90 F സീരീസിൽ തദ്ദേശ സ്ഥാപനങ്ങൾ, KL 90 C സീരീസിൽ അർധസർക്കാർ.

View All
advertisement