Vinesh Phogat | ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു; പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ
- Published by:meera_57
- news18-malayalam
Last Updated:
'ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു', ഫോഗട്ട് കുറിച്ചു
ഗുസ്തി താരം വിനേഷ് ഫോഗട്ട് (Vinesh Phogat) വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള പ്രഖ്യാപനം. "ഗുസ്തി എന്നെ തോൽപ്പിച്ചു, ഞാൻ തോറ്റു," ഫോഗട്ട് എക്‌സിൽ കുറിച്ചു. 2024 പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കൽ.
തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് ആരാധകരോട് മാപ്പ് പറഞ്ഞുകൊണ്ട് 2001 മുതൽ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമിട്ടു. തന്നെ പിന്തുണയ്ക്കുന്നവരോട് എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ഫോഗട്ട്.
माँ कुश्ती मेरे से जीत गई मैं हार गई माफ़ करना आपका सपना मेरी हिम्मत सब टूट चुके इससे ज़्यादा ताक़त नहीं रही अब।
अलविदा कुश्ती 2001-2024 🙏
आप सबकी हमेशा ऋणी रहूँगी माफी 🙏🙏
— Vinesh Phogat (@Phogat_Vinesh) August 7, 2024
advertisement
അതേസമയം, തൻ്റെ ഒളിമ്പിക് അയോഗ്യതയ്‌ക്കെതിരെ ഫോഗട്ട് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) അപ്പീൽ നൽകി. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് അവർ അഭ്യർത്ഥിച്ചു. അപ്പീൽ അംഗീകരിച്ച സിഎഎസ് അന്തിമ വിധി വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കായിക ലോകത്ത് ഉണ്ടായേക്കാവുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ രൂപീകരിച്ച ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് സിഎഎസ്.
ഒളിമ്പിക്‌സിൽ ഗുസ്തി ഇനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ഫോഗട്ട് ചരിത്രമെഴുതി. ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെതിരെ 5-0 ന് ആധിപത്യം നേടിയാണ് ഫൈനലിൽ ഫോഗട്ട് സ്ഥാനം ഉറപ്പിച്ചത്.
advertisement
എന്നിരുന്നാലും, ബുധനാഴ്ച ശരീരഭാരം പരിശോധിക്കുന്ന സമയത്ത് കൃത്യമായ ഭാരത്തിൽ എത്തുന്നതിൽ ഫോഗട്ട് പരാജയപ്പെട്ടു. വെറും 100 ഗ്രാമിന്റെ വ്യത്യാസത്തിൽ ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു.
ഭക്ഷണവും ദ്രാവകങ്ങളും ഒഴിവാക്കിയും, രാത്രി മുഴുവൻ ഉറങ്ങാതെ വിയർത്തും കടുത്ത നിർജ്ജലീകരണം മൂലം ഫോഗട്ടിനെ ഗെയിംസ് വില്ലേജിലെ പോളിക്ലിനിക്കിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അമിതഭാരം കുറയ്ക്കാൻ മുടി മുറിക്കാൻ പോലും അവർ ശ്രമിച്ചു. എന്നിട്ടും ശ്രമങ്ങൾ വിഫലമായി.
Summary: Indian wrestler Vinesh Phogat announced retirement in a social media post, after she was disqualified from the Paris Olympics. Vinesh penned a poignant note on X, saying 'Maa kushti jeet gayi, main haar gayi' (Wrestling has defeated me, I have lost). However, she had appealed to the Court of Arbitration for Sport (CAS)
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 08, 2024 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Vinesh Phogat | ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു; പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെ