Virat Kohli |'അഭിനയവും വശമുണ്ട്'! ക്രീസിലെ ശിഖര്‍ ധവാനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ വൈറല്‍

Last Updated:

ശിഖര്‍ ധവാന്റെ ബാറ്റിങ് ശൈലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി രസകരമായി അനുകരിക്കുന്നതാണ് വീഡിയോ.

News18
News18
ഐപിഎല്ലിന്റെ കൊട്ടിക്കലാശം കഴിഞ്ഞതോടെ ക്രിക്കറ്റ് ലോകം ടി20 ലോകകപ്പിന്റെ(T20 World Cup) ആരവങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ചിരവൈരികളായ പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യ(India) തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടുന്നത്. ഒക്ടോബര്‍ 24നാണ് മത്സരം. എന്നാല്‍ ഇതിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് ആദ്യ സന്നാഹ മത്സരത്തിന് ഇറങ്ങുകയാണ്.
ഇതിനിടെ ആരാധകര്‍ക്ക് ചിരിക്കാനുള്ള വകയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി(Virat Kohli). കോഹ്ലി ട്വിറ്ററില്‍ പുറത്തുവിട്ട ഒരു വീഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്. സഹതാരം ശിഖര്‍ ധവാന്റെ(Shikhar Dhawan) ബാറ്റിങ് ശൈലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി രസകരമായി അനുകരിക്കുന്നതാണ് വീഡിയോ(video). സംഭവം വളരെപെട്ടെന്ന് തന്നെ വൈറലാവുകയും(viral) ചെയ്തു.
ബാറ്റിങ്ങിനായി തയ്യാറെടുക്കുമ്പോാഴുള്ള ധവാന്റെ ചേഷ്ടകളും ബോള്‍ നേരിടുമ്പോഴുള്ള ആക്ഷനുമെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധവാനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് തന്റെ അഭിനയം എങ്ങനെയുണ്ടെന്ന് ചോദിക്കുകയാണ് കോഹ്ലി.
advertisement
താനിന്ന് ധവാനെ അനുകരിക്കാന്‍ പോകുകയാണെന്നും പലപ്പോഴും ക്രീസില്‍ നില്‍ക്കുന്ന ധവാനെ കാണുമ്പോള്‍ അയാളുടേതായ ലോകത്ത് എന്തോ ആലോചിച്ച് നില്‍ക്കുകയാണെന്നും തോന്നിയിട്ടുണ്ടെന്ന് കോഹ്ലി വീഡിയോയില്‍ പറയുന്നു. അതിനു ശേഷം ധവാന്‍ ചെയ്യുന്നതു പോലെ ഷര്‍ട്ടിന്റെ കൈ മുകളിലേക്ക് കയറ്റിവച്ച ശേഷം സ്റ്റാന്‍സില്‍ നിന്ന കോഹ്ലി പന്ത് ലീവ് ചെയുന്നത്‌പോലെ അഭിനയിച്ചു. തുടര്‍ന്ന് എങ്ങനെയാണോ ധവാന്‍ പ്രതികരിക്കുന്നത് അതു പോലെ അനുകരിക്കുകയായിരുന്നു.
advertisement
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെയാണ് ധവാന്‍ പുറത്തെടുത്തത്. തുടര്‍ച്ചയായി ആറ് ഐപിഎല്‍ സീസണുകളില്‍ 400ല്‍ അധികം റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന നേട്ടവും ധവാന്‍ സ്വന്തമാക്കി.
T20 World Cup |'മെന്റര്‍ സിംഗ്' ധോണി ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേര്‍ന്നു; ഇന്ത്യന്‍ ടീം ആവേശത്തില്‍
ടി20 ലോകകപ്പിന് മുന്നോടിയായി മുന്‍ നായകന്‍ എംഎസ് ധോണി(MS Dhoni) ഇന്ത്യന്‍ ടീം(Indian team)ക്യാമ്പിനൊപ്പം ചേര്‍ന്നു. ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ചിത്രങ്ങള്‍ ബിസിസിഐ(BCCI) ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ധോണി മെന്റര്‍ എന്ന പുതിയ റോളിലാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവന്നിരിക്കുന്നത്.
advertisement
എം എസ് ധോണിക്ക് ഗംഭീര സ്വീകരണമാണ് ബിസിസിഐ നല്‍കിയത്. പുതിയ ചുമതലയില്‍ ടീം ഇന്ത്യയില്‍ മടങ്ങിയെത്തിയ കിംഗിന് ഊഷ്മളമായ സ്വാഗതം അറിയിക്കുന്നു എന്ന കുറിപ്പോടെയാണ് ബിസിസിഐയുടെ ട്വീറ്റ്. രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തിനൊപ്പം ധോണി ആശയങ്ങള്‍ പങ്കുവെക്കുന്നത് ചിത്രത്തില്‍ കാണാം.
ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്യാമ്പിലെത്തിയ താരങ്ങള്‍ ഇന്നലെ പരിശീലനം തുടങ്ങി. ഇന്ന് ലോകകപ്പിന് മുന്നോടിയായി ആദ്യ സന്നാഹ മത്സരം വിരാട് കോഹ്ലിയും സംഘവും കളിക്കും. ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടില്‍ വൈകിട്ട് 7.30ന് തുടങ്ങുന്ന കളിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Virat Kohli |'അഭിനയവും വശമുണ്ട്'! ക്രീസിലെ ശിഖര്‍ ധവാനെ അനുകരിച്ച് വിരാട് കോഹ്ലി, വീഡിയോ വൈറല്‍
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement