പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്പയർമാരോടും കയർത്തു
- Published by:Sarika KP
- news18-malayalam
Last Updated:
പന്ത് നോ ബോളാണെന്ന് വാദിച്ചാണ് കോഹ്ലി രംഗത്തെത്തിയത്. റിവ്യൂ കൊടുത്തെങ്കിലും ഫലമുണ്ടായില്ല.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അമ്പയർമാരോട് കയർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. ഇതിനു പിന്നാലെ വിജയലക്ഷ്യം തേടി ബാറ്റുവീശവെ മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കോഹ്ലി പുറത്തായി. പന്തെറിഞ്ഞ ഹര്‍ഷിത് റാണതന്നെ ക്യാച്ചെടുത്ത് കോലിയെ പുറത്താക്കുകയായിരുന്നു.
എന്നാൽ പന്ത് അരയ്ക്ക് മുകളിലാണ് വന്നതെന്നും അത് നോ ബോളാണെന്നും വാദിച്ച കോഹ്ലി ഉടനെ രംഗത്തെത്തി. ഇതിനു പിന്നാലെ റിവ്യൂ കൊടുത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അമ്പയറോടും കയര്‍ത്താണ് കോഹ്ലി മൈതാനം വിട്ടത്.
Angry mode of Virat Kohli 🔥
Third umpire❌️
Third class umpire ✅️#RCBvsKKR #KKRvRCBpic.twitter.com/77zfzoA67w
— Wellu (@Wellutwt) April 21, 2024
advertisement
ഏഴ് പന്തില്‍ നിന്ന് 18-റണ്‍സെടുത്താണ് കോഹ്ലി മടങ്ങിയത്. ബെംഗളൂരുവിന് വെടിക്കെട്ട് തുടക്കം സമ്മാനിച്ച കോഹ്ലി ഒരു ഫോറും രണ്ട് സിക്‌സുമടിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
April 21, 2024 7:28 PM IST