വിരാട് കോഹ്‌ലി (Virat Kohli) തന്റെ ഫോം വീണ്ടെടുക്കണമെന്നും പഴയതുപോലെ സ്വതന്ത്രനായ വ്യക്തി ആയി മാറണമെന്നും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് (Yuvraj Singh). ഇന്ത്യയിൽ പുതിയതായി സംപ്രേഷണം ആരംഭിച്ച സ്പോർട്സ് ചാനലായ സ്പോർട് 18 (Sprts 18) നു നൽകിയ അഭിമുഖത്തിനിടെ ആയിരുന്നു പരാമർശം. കോഹ്‍ലി തന്റെ പഴയ കാലത്തേക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 15 വർഷത്തിനിടെ താൻ കണ്ടുമുട്ടിയിട്ടുള്ള ഏതൊരു കായികതാരത്തേക്കാളും നാലിരട്ടി മികച്ച രീതിയിലാണ് കോഹ്‍ലിയുിടെ പ്രവർത്തന രീതികളെന്നും ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് കരകയറാൻ അദ്ദേഹത്തിനെ അത് സഹായിക്കുമെന്നും യുവരാജ് കൂട്ടിച്ചേർത്തു. കോഹ്‌ലിയുടെ ഫോം മികച്ചതല്ലെങ്കിലും അദ്ദേഹം ഇപ്പോഴും റൺസ് നേടുന്നുണ്ടെന്ന കാര്യവും യുവ്‍രാജ് സമ്മതിച്ചു.
2019ലാണ് വിരാട് കോഹ്‌ലി അവസാനമായി സെഞ്ച്വറി നേടിയത്, അതിനുശേഷം അദ്ദേഹം ഫോം നേടാൻ ബാറ്റുമായി പോരാടുകയാണ്. ''ഇക്കാര്യത്തിൽ അവനും സന്തുഷ്ടനല്ല എന്ന കാര്യം വ്യക്തമാണ്. മറ്റുള്ളവരും സംതൃപ്തരല്ല. കാരണം കോഹ്ലി വലിയ ലക്ഷ്യങ്ങൾ സെറ്റ് സെയ്യുന്നതും നിരവധി സെഞ്ച്വറികൾ നേടുന്നതുമൊക്കെ ഞങ്ങൾ കണ്ടിട്ടുണ്ട്. നല്ല കളിക്കാർക്ക് സംഭവിക്കുന്നതാണ് ഇതൊക്കെ'', യുവരാജ് സിംഗ് അഭിമുഖത്തിൽ പറഞ്ഞു.
''വിരാട് വീണ്ടും ഒരു സ്വതന്ത്ര വ്യക്തിയായി മാറേണ്ടതുണ്ട്. അയാൾക്ക് സ്വയം മാറാനും നേരത്തെ എങ്ങനെയായിരുന്നോ അതുപോലെയാകാനും കഴിയുമെങ്കിൽ അത് അദ്ദേഹത്തിന്റെ കളിയിലും പ്രതിഫലിക്കും. അദ്ദേഹം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണെന്ന് സ്വയം തെളിയിച്ചിട്ടുള്ളതാണ് ", സ്പോർട്സ് 18 നിലെ ഹോം ഹീറോസ് എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുവരാജ് കൂട്ടിച്ചേർത്തു.
ഏപ്രിൽ 29 ന് വൈകുന്നേരം 7 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ഹോം ഹീറോസിന്റെ ആദ്യ എപ്പിസോഡ് കൂടിയാണിത്.
ഇന്ത്യൻ കായികരംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങളായിരിക്കും ഈ പരിപാടിയിൽ ഉണ്ടായിരിക്കുക. എസ്ഡി, എച്ച്ഡി ഫോർമാറ്റുകളിൽ ചാനല്‍ ലഭ്യമാണ്. ഫിഫ വേള്‍ഡ് കപ്പ് , എന്‍ബിഎ, ലാലിഗ, ലീഗ് 1,അബുദാബി ടി10, എടിപി ആൻഡ് ബിഡബ്ല്യുഎഫ് ഇവന്റുകള്‍ എന്നിവയുള്‍പ്പെട്ട ലോകത്തിലെ പ്രീമിയം കായിക പരിപാടികളും കായിക പ്രേമികൾക്ക് സ്പോർട്സ് 18 നിലൂടെ ആസ്വദിക്കാം. വയാകോം 18ന്റെ പ്രീമിയം വീഡിയോ ഓണ്‍-ഡിമാന്‍ഡ് പ്ലാറ്റ്‌ഫോമായ വൂട്ട് (ഐഒഎസ്, ആന്‍ഡ്രോയിഡ്), ജിയോ ടിവി (ഐഒഎസ്, ആന്‍ഡ്രോയിഡ്) എന്നിവ ഡൗണ്‍ലോഡ് ചെയ്തും കാഴ്ചക്കാര്‍ക്ക് ഈ കായിക ഇനങ്ങൾ ആസ്വദിക്കാം. സ്‌പോര്‍ട്‌സ് ഷെഡ്യൂളുകള്‍, വാര്‍ത്തകള്‍, അപ്‌ഡേറ്റുകള്‍, സ്‌കോറുകള്‍, എന്നിവ അറിയുന്നതിനായി ആരാധകര്‍ക്ക് ചാനലിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാം.
യുവരാജ് സിംഗ്, പിവി സിന്ധു എന്നിവർ അടക്കമുള്ള കായികതാരങ്ങൾ ചാനലിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. യൂറോപ്യൻ ഫുട്ബോൾ ലീഗുകളായ ലാലിഗ, സീരി എ, ലിഗ്1 എന്നിവയും തങ്ങളുടെ ആരാധകരോട് ചാനൽ ലോഞ്ചിനെ സംബന്ധിച്ച വാർത്ത പങ്കുവെച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Virat kohli, Yuvraj Singh