ടെന്നീസ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിംബിള്‍ഡണ്‍ (Wimbledon) മത്സരങ്ങളുടെ സീസണാണ് ഇനി വരാനിരിക്കുന്നത്. ഏറ്റവും വലിയ ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്ന് (tennis tournaments) എന്നതിലുപരി, വിംബിള്‍ഡണ്‍ കളിക്കാരുടെ വസ്ത്രധാരണ രീതിയും (dress code) ഏറെ സവിശേഷമാണ്.
ലണ്ടനിലെ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസിലും റാക്കറ്റ് ക്ലബിലും കളിക്കുന്ന റാഫേല്‍ നദാലിനെപ്പോലുള്ള ചില മുന്‍നിര ടെന്നീസ് താരങ്ങള്‍ അവരുടെ ഏറ്റവും മികച്ച അത്‌ലറ്റിക് വസ്ത്രത്തിലാണ് കളിക്കാറുള്ളത്. എന്നാല്‍ വിംബിൾഡണ്ണിൽ എല്ലാ നിറങ്ങളിലുമുള്ള വസ്ത്രങ്ങൾ നമുക്ക് കാണാന്‍ സാധിക്കില്ല. മറ്റ് ടൂര്‍ണമെന്റുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന സവിശേഷ നിയമമാണ് വിംബിൾഡണ്ണിലുള്ളത്. ഇവിടെ കളിക്കാർ വെള്ള വസ്ത്രം (White colour) മാത്രമേ ധരിക്കാൻ പാടുള്ളൂ
വിക്ടോറിയന്‍ കാലഘട്ടത്തിലെ മാനദണ്ഡങ്ങളില്‍ നിന്നാണ് ഈ നിയമത്തിന്റെ ഉത്ഭവമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, വെളുത്ത വസ്ത്രത്തില്‍ വിയര്‍പ്പിന്റെ സാന്നിധ്യം കാണിക്കുന്നത് കുറവായതിനാണ് കളിക്കാര്‍ക്ക് വെള്ള വസത്രം നിർബന്ധമാക്കിയിരിക്കുന്നതെന്നും ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിംബിള്‍ഡണ്‍ ടെന്നീസ് കളിക്കാര്‍ക്കുള്ള പ്രധാന നിയമം അവരുടെ വസ്ത്രം പൂര്‍ണ്ണമായും വെളുത്തതായിരിക്കണമെന്നതാണ്. കളിക്കാര്‍ കോര്‍ട്ട് ഏരിയയില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ഈ നിയമം ബാധകമാണ്. അതേസമയം, പാരമ്പര്യത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന എല്ലാ കളിക്കാരെയും കണ്ടെത്തുന്നതിനായി 19-ാം നൂറ്റാണ്ടിലെ വിംബിള്‍ഡണ്‍ ഡ്രസ് കോഡിന്റെ നിയമങ്ങള്‍ അതിന്റെ തുടക്കം മുതല്‍ കൂടുതല്‍ കര്‍ശനമാക്കിയതായി ടൈം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഓഫ്-വൈറ്റ്, ക്രീം ഷേഡുകളും അടയാള ചിഹ്നങ്ങള്‍ പോലുള്ള പാറ്റേണുകളും അനുവദനീയമല്ല. സ്ലീവ് കഫ്, പാന്റ്, പാവാട അല്ലെങ്കില്‍ ഷോര്‍ട്ട്‌സ് ലെഗ് എന്നിവയുടെ പുറം തുന്നലിന് ഒരു സെന്റീമീറ്ററില്‍ താഴെ മാത്രമേ വീതിയെ പാടുള്ളുവെന്നും Wimbledon.com എന്ന വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രധാന വസ്ത്രങ്ങള്‍ കൂടാതെ, മറ്റ് വസ്തുക്കളായ തൊപ്പികള്‍, ഹെഡ്ബാന്‍ഡ്കള്‍, റിസ്റ്റ്ബാന്‍ഡ്കള്‍, സോക്സ് എന്നിവയെല്ലാം വെളുത്ത നിറത്തിലായിരിക്കണമെന്ന നിയമവും കളിക്കാര്‍ പാലിക്കേണ്ടതുണ്ട്. കളിക്കാര്‍ ധരിക്കുന്ന ഷൂ പൂര്‍ണ്ണമായും വെളുത്തതായിരിക്കണം, കൂടാതെ കളിക്കുമ്പോള്‍ ധരിക്കുന്ന അടിവസ്ത്രങ്ങളും വെളുത്ത നിറത്തിലുള്ളതായിരിക്കണമെന്നും നിയമം പറയുന്നു.
അതേസമയം, കളിക്കാരുടെ വസ്ത്രധാരണത്തില്‍ വ്യക്തമായ നിയമങ്ങള്‍ ഉണ്ടായിരുന്നിട്ടും, അത്‌ലറ്റുകള്‍ അത് ലംഘിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്തിടെ 2022 വിംബിള്‍ഡണ്‍ യോഗ്യതാ റൗണ്ടില്‍, ലാത്വിയന്‍ അത്ലറ്റ് ജെലീന ഒസ്റ്റാപെങ്കോ വെളുത്ത ടോപ്പും ക്രീം നിറമുള്ള പാവാടയും ധരിച്ചെത്തിയിരുന്നു. ഇത് രണ്ട് നിറങ്ങളായിട്ടാണ് കാണിച്ചിരുന്നത്, മാത്രമല്ല ഇത് വിംബിള്‍ഡണ്‍ മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്ന നിറങ്ങളുമല്ല.
2017-ലെ ടൂര്‍ണമെന്റില്‍ പിങ്ക് സ്ട്രാപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് ഒരു മത്സരത്തിന്റെ മധ്യത്തില്‍ തന്റെ അടിവസ്ത്ര മാറ്റാന്‍ വീനസ് വില്യംസിനോട് ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.