ലോക ക്രിക്കറ്റ് താരങ്ങളെ വെച്ച് വിസ്ഡന്‍ 11 അംഗ ടീം; ഇന്ത്യയില്‍ നിന്ന് നാലു താരങ്ങള്‍; കോഹ്ലി ടീമിനെ നയിക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മൂന്ന് ഫോര്‍മാറ്റുകളിലും ഒരു പോലെ തിളങ്ങുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള 11 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലീഷ് മാസികയായ വിസ്ഡന്‍
ക്രിക്കറ്റില്‍ സജീവമായിട്ടുള്ള താരങ്ങളെ വെച്ച് ഒരു ടീം തിരഞ്ഞെടുക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അതിനു കാരണമെന്തെന്നാല്‍ സജീവ ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങളില്‍ വിവിധ ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ ഇവരില്‍ നിന്നും ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകള്‍ക്കും അനുയോജ്യരായ താരങ്ങളെ തിരഞ്ഞെടുക്കുക എന്ന ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ മൂന്ന് ഫോര്‍മാറ്റുകളിലും ഒരു പോലെ തിളങ്ങുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള 11 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇംഗ്ലീഷ് മാസികയായ വിസ്ഡന്‍. ക്രിക്കറ്റിലെ ബൈബിള്‍ ആയാണ് വിസ്ഡന്‍ അറിയപ്പെടുന്നത്. വിസ്ഡന്‍ പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യക്ക് സജീവ സാന്നിധ്യമാണുള്ളത്.നാല് താരങ്ങള്‍ ആണ് ഇന്ത്യയില്‍ നിന്നും ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോഹ്ലിയെയാണ് എന്നുള്ളത് ഇന്ത്യന്‍ ആരാധകര്‍ക്കും സന്തോഷ വാര്‍ത്തയാണ്.
ബാക്കിയുള്ള ടീമംഗങ്ങളില്‍ ഇംഗ്ലണ്ടിന്റെ മൂന്ന്, ന്യൂസിലന്‍ഡിന്റെ രണ്ട്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളില്‍ നിന്നും ഓരോ താരവും ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറുമാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മയുമാണ് എത്തുന്നത്. ഓസ്‌ട്രേലിയന്‍ താരമായ വാര്‍ണറുടെ റെക്കോര്‍ഡ് പരിഗണിക്കുമ്പോള്‍ ടെസ്റ്റില്‍ 47.4, ഏകദിനത്തില്‍ 55.6, ടി20യില്‍ 94.6 എന്നിങ്ങനെ മികച്ച ശരാശരിയാണ് താരത്തിനുള്ളത്. ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മികച്ച പ്രകടനങ്ങള്‍ കൊണ്ട് തിളങ്ങുന്ന താരമാണ്. ഏകദിനത്തില്‍ മൂന്ന് തവണ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ള രോഹിത് സമീപകാലത്തായി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന താരമാണ്. തന്റെ യഥാര്‍ത്ഥ ഫോമില്‍ എത്തിയാല്‍ ഏത് ബൗളര്‍ക്കും പിടിച്ച് കെട്ടാന്‍ കഴിയാത്ത താരമാണ് രോഹിത്. ഇത് തന്നെയാണ് താരത്തെ അപകടകാരിയാക്കുന്നതും.
advertisement
ഇന്ത്യയുടെ ക്യാപ്റ്റനായ വിരാട് കോഹ്ലിയാണ് ടീമില്‍ മൂന്നാം സ്ഥാനത്ത് വരുന്നത്. താരം തന്നെയാണ് ടീമിന്റെ ക്യാപ്റ്റനും. നിലവില്‍ ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ് വിരാട് കോഹ്ലി.സച്ചിന്റെ ഏകദിനത്തിലെ സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമാണ് കോഹ്ലി. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് നാലാമന്‍. ടെസ്റ്റില്‍ 70.16,ഏകദിനത്തില്‍ 59.94,ടി20യില്‍ 31.67 എന്നിങ്ങനെയാണ് വില്യംസണിന്റെ ശരാശരി. ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് അഞ്ചാമന്‍. നിലവില്‍ സജീവ ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ മുന്‍നിരയിലാണ് ഈ ഇംഗ്ലണ്ട് താരത്തിന്റെ സ്ഥാനം. 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ട് നേടിയത് സ്റ്റോക്ക്‌സിന്റെ മികവിലായിരുന്നു.
advertisement
ടീമിലെ വിക്കറ്റ് കീപ്പര്‍ ആയി വരുന്നത് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറായ ജോസ് ബട്ലറാണ്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരം നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി കളിക്കുന്നുണ്ട്. ഏഴാമന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ജഡേജയാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കൂടാതെ തന്റെ ചടുലമായ ഫീല്‍ഡിംഗ് കൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ജഡേജ സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് എട്ടാമന്‍. നിലവിലുള്ള സ്പിന്നര്‍മാരില്‍ കളിക്കാര്‍ നേരിടാന്‍ പ്രയാസപ്പെടുന്ന താരം കൂടിയാണ് റാഷിദ്.
advertisement
ഇംഗ്ലണ്ട് താരമായ ജോഫ്രാ ആര്‍ച്ചര്‍, ന്യൂസിലന്‍ഡ് താരമായ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ താരമായ ജസ്പ്രിത് ബുംറ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. മികച്ച വേഗവും ലൈനും ലെങ്തും സ്വന്തമായുള്ള ആര്‍ച്ചര്‍ പല ബാറ്റ്‌സ്മാന്മാരുടെയും പേടി സ്വപ്നമാണ്. പന്തിന് മേല്‍ മികച്ച സ്വിങ് കണ്ടെത്താനുള്ള മികവിനൊപ്പം ന്യൂബോളിലും മികവ് കാട്ടാന്‍ കഴിയുന്നതാണ് താരത്തെ അപകടകാരിയാക്കുന്നത്. കൃത്യതയാര്‍ന്ന യോര്‍ക്കറുകളും ഷോര്‍ട്ട് ബോളുകളും കൂടാതെ ഒരുപാട് വേരിയേഷനുകള്‍ സ്വന്തമായുള്ള ബുംറ മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ തിളങ്ങുന്ന താരമാണ്. തന്റെ വ്യതസ്തമായ ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടാനങ്ങളുടേയും അടിസ്ഥാനം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2021 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക ക്രിക്കറ്റ് താരങ്ങളെ വെച്ച് വിസ്ഡന്‍ 11 അംഗ ടീം; ഇന്ത്യയില്‍ നിന്ന് നാലു താരങ്ങള്‍; കോഹ്ലി ടീമിനെ നയിക്കും