World Chess Championship| ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് ആദ്യജയം; ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം

Last Updated:

മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്

(X/FIDE)
(X/FIDE)
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി ഗുകേഷിന് ആദ്യ ജയം. 37-ാം നീക്കത്തിലാണ് ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്. ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിന്റെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്. നാലാം മത്സരം വെള്ളിയാഴ്ച നടക്കും. 14 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ആ​ദ്യം 7.5 പോ​യി​ന്റ് നേ​ടു​ന്ന​യാ​ൾ ചാ​മ്പ്യ​നാ​വും. ലോ​ക ചാ​മ്പ്യൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് ഗു​കേ​ഷ്.
വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിനത്തിലെ പരാജയത്തിന്റെ കണക്ക് വീട്ടിയത്. ആദ്യ കളിയിൽ ഗുകേഷിനെ 43 നീക്കങ്ങളിൽ തോൽപിച്ച് ഡിങ് ലിറൻ ലീഡ് (1–0) നേടിയിരുന്നു. ക്ലാസിക്കൽ ചെസിൽ ലോക ചാമ്പ്യനായ ഡിങ് ലിറൻ ജയിക്കുന്നത് 304 ദിവസം നീണ്ട സുദീർഘമായ ഇടവേളയ്ക്കു ശേഷമായിരുന്നു. രണ്ടാം കളിയിൽ ഗുകേഷും ഡിങ് ലിറനും സമനിലയിൽ പിരിഞ്ഞു. 23 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലയ്ക്ക് കൈകൊടുത്തത്.
''മികച്ചതായി തോന്നുന്നു. കഴിഞ്ഞ രണ്ടുദിവസം ഞാൻ എന്റെ കളിയിൽ സന്തോഷവാനായിരുന്നു. ഇന്നത്തെ കളി അതിലും മികച്ചതായിരുന്നു. ബോർഡിൽ എനിക്ക് നല്ല അനുഭവം തോന്നുന്നു. ഇന്ന് എനിക്ക് എന്റെ എതിരാളിയെ മറികടക്കാൻ കഴിഞ്ഞു. അത് എല്ലായ്പ്പോഴും മികച്ചതാണ്''-മത്സരശേഷം ഗുകേഷ് പ്രതികരിച്ചു.
advertisement
Summary: Indian Grandmaster Gukesh Dommaraju posted a win over Ding Liren of China in the third game of the World Chess Championship in Singapore on Wednesday to tie up the 14-match-finals series at 1.5 points each.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
World Chess Championship| ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് ആദ്യജയം; ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം
Next Article
advertisement
Daily Horoscope December 21 |വെല്ലുവിളികളെ വളർച്ചയാക്കി മാറ്റാനാകും ; ബന്ധങ്ങൾ ശക്തമാകും: ഇന്നത്തെ രാശിഫലം അറിയാം
Daily Horoscope December 21 |വെല്ലുവിളികളെ വളർച്ചയാക്കി മാറ്റാനാകും ; ബന്ധങ്ങൾ ശക്തമാകും: ഇന്നത്തെ രാശിഫലം അറിയാം
  • വെല്ലുവിളികളെ വളർച്ചയാക്കി ബന്ധങ്ങൾ ശക്തമാക്കാൻ സഹായകരമാണ്

  • ആശയവിനിമയവും സഹിഷ്ണുതയും പുലർത്തുന്നത് ഇന്ന് പ്രധാനമാണ്

  • ആത്മവിശ്വാസം, സൗഹൃദം, ഐക്യം എന്നിവ വർധിച്ച് സന്തോഷകരമായ ദിനം

View All
advertisement