World cup 2023 | തിരുവനന്തപുരത്ത് മഴ കാണാൻ ഇന്ത്യ ടീം യാത്ര ചെയ്തത് 6115 കിലോമീറ്റർ; സന്നാഹ മത്സരം ഉപേക്ഷിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
രാജ്കോട്ടിൽനിന്ന് ലോകകപ്പിലെ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കുന്നതിനായി ഇന്ത്യ 6115 കിലോമീറ്ററാണ് സഞ്ചരിച്ചത്
തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള ഇന്ത്യയും നെതര്‍ലാൻഡ്സും തമ്മിലെ ലോകകപ്പ് സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചു. തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് തുടങ്ങേണ്ടിയിരുന്ന മത്സരമാണ് ഒറ്റ പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത്. തിരുവനന്തപുരത്ത് കനത്ത മഴ തുടർന്നതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇടക്ക് മഴമാറി ഗ്രൗണ്ടിലെ കവറുകള്‍ മാറ്റിയെങ്കിലും വീണ്ടും മഴയെത്തുകയായിരുന്നു.
അതേസമയം രാജ്കോട്ടിൽനിന്ന് ലോകകപ്പിലെ രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കുന്നതിനായി ഇന്ത്യ 6115 കിലോമീറ്ററാണ് സഞ്ചരിച്ചത്. ഈ രണ്ട് മത്സരവും മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ആദ്യത്തെ സന്നാഹ മത്സരം ഇംഗലണ്ടിനെതിരെ ഗോഹട്ടയിലായിരു്നു നടക്കേണ്ടിയിരുന്നത്. ഈ മത്സരത്തിനായി ടീം മൈതാനത്ത് ഇറങ്ങി ടോസ് ഇട്ടെങ്കിലും കനത്ത മഴ പെയ്തതോടെ ഒറ്റ പന്തും എറിയാനാകാതെ ഉപേക്ഷിച്ചു.
ഇതോടെ തിരുവനന്തപുരത്ത് നെതർലൻഡ്സിനെതിരെ കളിക്കാമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ. ഗുവാഹത്തിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയെങ്കിലും മഴയുടെ കളി തുടരുന്നത് പവലിയനിൽ ഇരുന്ന് കാണാനായിരുന്നു രോഹിത് ശർമ്മയുടെയും കൂട്ടരുടെയും യോഗം.
advertisement
മത്സരം ഉപേക്ഷിച്ചതോടെ ഇന്നത്തെ കളിക്കായി ടിക്കറ്റ് എടുത്തവർക്ക് തുക മടക്കി നൽകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നെതര്‍ലാൻഡ്സ് ആസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരം കളിച്ചെങ്കിലും കളി പൂര്‍ത്തിയാക്കാൻ സാധിച്ചിരുന്നില്ല. മറുപടി ഇന്നിങ്സില്‍ 14.2 ഓവര്‍ മാത്രമേ അവര്‍ക്ക് ബാറ്റു ചെയ്യാനായുള്ളൂ. ഞായറാഴ്ച തലസ്ഥാനത്തെത്തിയ ഇന്ത്യന്‍ ടീം ഇന്നലെ തുമ്ബ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഉച്ചക്ക് ശേഷം പരിശീലനം നടത്തിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 03, 2023 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
World cup 2023 | തിരുവനന്തപുരത്ത് മഴ കാണാൻ ഇന്ത്യ ടീം യാത്ര ചെയ്തത് 6115 കിലോമീറ്റർ; സന്നാഹ മത്സരം ഉപേക്ഷിച്ചു