നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്സ്; ബൗളിംഗ് തിരഞ്ഞെടുത്തു; കോഹ്ലി ഓപ്പണ്‍ ചെയ്യില്ല

  T20 World Cup |ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്സ്; ബൗളിംഗ് തിരഞ്ഞെടുത്തു; കോഹ്ലി ഓപ്പണ്‍ ചെയ്യില്ല

  സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഇന്ന് കളിപ്പിക്കാന്‍ സാധിക്കും.

  Credit: Twitter| BCCI

  Credit: Twitter| BCCI

  • Share this:
   ഐസിസി ടി20 ലോകപ്പിന്(ICC T20 World Cup) മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ഇന്ത്യ(India)ബൗളിംഗ് തിരഞ്ഞെടുത്തു. ജോസ് ബട്ലറാണ് ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത്. താന്‍ മൂന്നാമനായാണ് മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങുക എന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി(Virat Kohli) ടോസ്സിന് ശേഷം പറഞ്ഞു.

   രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ആയിരിക്കും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നും കോഹ്ലി അറിയിച്ചു. ഐപിഎല്ലിലെ ഫോം വെച്ചു നോക്കുമ്പോള്‍ രാഹുല്‍ അല്ലാതെ മറ്റൊരു കളിക്കാരെ ഓപ്പണര്‍ സ്ഥാനത്ത് ചിന്തിക്കാനാവില്ലെന്നും കോഹ്ലി വ്യക്തമാക്കി.

   സന്നാഹ മത്സരമായതിനാല്‍ 15 അംഗ ടീമിലെ ആരെ വേണമെങ്കിലും ഇന്ന് കളിപ്പിക്കാന്‍ സാധിക്കും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ടി 20യില്‍ ക്യാപ്റ്റനായി വിരാട് കോഹ്ലിയുടെ അവസാന ടൂര്‍ണമെന്റ് കൂടിയാണിത്. ഞായറാഴ്ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ഓസ്ട്രേലിയയുമായും ഇന്ത്യക്ക് സന്നാഹ മത്സരമുണ്ട്.

   സര്‍വ്വ സന്നാഹങ്ങളുമായി ഇന്ത്യ

   ലോകകപ്പില്‍ 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ സന്നാഹം ജയിച്ച് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാനുറച്ചാവും ഇന്ത്യയിറങ്ങുക. സൂപ്പര്‍ താരങ്ങളെല്ലാം സന്നാഹ മത്സരം കളിക്കും. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ ചിലര്‍ക്ക് ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാതിരുന്നത് മാനേജ്മെന്റിന് ആശങ്ക നല്‍കിയിരുന്നു. സന്നാഹ മത്സരത്തിലൂടെ ലോകകപ്പിനുള്ള അനുയോജ്യമായ ടീമിനെ തിരഞ്ഞെടുത്ത് മികച്ച പ്രകടനം നടത്താനാകും മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

   ഐപിഎല്ലില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവര്‍ക്ക് ഭേദപ്പെട്ട പ്രകടനങ്ങള്‍ മാത്രമാണ് നടത്താന്‍ കഴിഞ്ഞത്. കെ എല്‍ രാഹുല്‍ സ്ഥിരതയുള്ള പ്രകടനം പുറത്തെടുത്തപ്പോള്‍ തുടക്കത്തില്‍ നിറം മങ്ങിയ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും അവസാന മത്സരങ്ങളില്‍ മിന്നും പ്രകടനങ്ങള്‍ നടത്തി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ഓള്‍ റൗണ്ടറായി ടീമിലെടുത്ത ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പന്തെറിയാന്‍ കഴിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി താരം ഓരോവര്‍ പോലും എറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഹാര്‍ദിക്കിന് ഫിനിഷര്‍ റോള്‍ നല്‍കി അക്സര്‍ പട്ടേലിന് പകരം പേസ് ഓള്‍ റൗണ്ടറായി ശാര്‍ദുല്‍ ഠാക്കൂറിനെ ബിസിസിഐ ടീമില്‍ എടുക്കുകയാണ് ചെയ്തത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രധാന പേസര്‍മാര്‍. നാല് സ്പിന്നര്‍മാരെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ പ്ലേയിങ് 11 ഇടം പിടിക്കുമെന്നാണ് കണ്ടറിയേണ്ടത്.

   ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

   വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
   Published by:Sarath Mohanan
   First published:
   )}