യശസ്വി ജെയ്സ്വാൾ: ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം

Last Updated:

2023 ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന തൻറെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ യശ്വസി ജയ്സ്വാൾ സെഞ്ച്വറി നേടിയിരുന്നു

ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയിൽ കളിക്കുന്ന ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി യശസ്വി ജയ്സ്വാൾ. ബോർഡർ ഗവാസ്കർ ടെസ്റ്റ് ടൂർണമെന്റിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് ജെയ്സ്വാൾ സെഞ്ചുറി നേടിയത്.
മുൻ ഇന്ത്യൻ താരം മോത്ഗൻഹള്ളി ജയ്സിംഹയാണ് ഓസ്ട്രേലിയക്കെതിരെ ഓസ്ട്രേലിയയിൽ കളിക്കുന്ന ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം 1968 ജനുവരി 19 മുതൽ 24 വരെ ബ്രിസ്ബെയിനിൽ നടന്ന ടെസറ്റിലായിരുന്നു ജയ്സിംഹ യുടെ 101 റൺസ് പ്രകടനം.തുർന്ന് 1977ൽ ബ്രിസ്ബെയിനിൽ തന്നെ ഒസ്ട്രേലിയയ്ക്കെതിരെ നടന്ന   തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സുനിൽ ഗവാസ്കർ 113 റൺസ് നേടി ഓസ്ട്രേലിയയിൽ കളിക്കുന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന രണ്ടാം താരമായി.
advertisement
2023 ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന തൻറെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ യശ്വസി ജയ്സ്വാൾ സെഞ്ച്വറി നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെയും ഐപിഎല്ലിൽ രാജസ്ഥാൻ രാജസ്ഥാൻ റോയൽസിന്റെയും താരമാണ് ഈ ഇടം കയ്യൻ ബാറ്റ്സ്മാൻ. ഈ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് സീരീസിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഡബിൾ സെഞ്ചുറി നേടി ജയ്സ്വാൾ ഞെട്ടിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ രണ്ട് ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് ജെയ്സ്വാൾ. ഇംഗ്ലണ്ടിനെതിരെ നടന്ന അതേ സീരീസിൽ ഒരു ഇന്നിംഗ്സിൽ പന്ത്രണ്ട് സിക്സുകൾ അടിച്ച് വസീം അക്രത്തിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.
advertisement
നിലവിൽ 252 പന്തിൽ നിന്നും 133 റൺസുമായി ബാറ്റിംഗ് തുടരുകയാണ് യശസ്വി ജയ്സ്വാൾ. 55 പന്തിൽ 15 റൺസുമായി ദേവ്ദത്ത് പടിക്കലും ഒപ്പമുണ്ട്. 176 പന്തിൽ നിന്ന് 77 റൺസ് എടുത്ത് കെഎൽ രാഹുൽ പുറത്തായിരുന്നു. ജെയ്സ്വാളും കെഎൽ രാഹുംലും ചേർന്ന് രണ്ടാം ഇന്നിംഗ്സിന്റെ ഓപ്പണിംഗ് വിക്കറ്റിൽ 192 റൺസാണ് കൂട്ടിച്ചേർത്തത്. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ എറ്റവും ഉയർന്ന ടെസ്റ്റ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
യശസ്വി ജെയ്സ്വാൾ: ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement