പാകിസ്ഥാൻ ചാരന്മാരെന്ന് സംശയം; സൈനിക ക്യാംപിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തിയ രണ്ട് പേർ അറസ്റ്റിൽ
Last Updated:
അറസ്റ്റിലാകുന്നതിന് മുമ്പ് പാകിസ്ഥാനിലുള്ള ചിലർക്ക് ഇവർ വീഡിയോ അയച്ചതായും പരിശോധനയിൽ കണ്ടെത്തി.
ജമ്മു: ജമ്മു കശ്മീരിലെ സൈനിക ക്യാംപിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയ രണ്ടു പേരെ സൈന്യം അറസ്റ്റ് ചെയ്തു. പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തുന്നവരാണിവരെന്നാണ് സംശയം. ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസിന് കൈമാറി. സൈന്യവും പൊലീസും ഇവരെ ചോദ്യം ചെയ്യും.
ജമ്മുകശ്മീരിലെ രത്നുചക് സൈനിക സ്റ്റേഷന് അടുത്തുളള പർമണ്ഡൽ മോർഹിൽ സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഇവര്‍ ക്യാംപിന്റെ പുറത്തു നിന്ന് ഫോട്ടോ എടുക്കുകയും വീഡിയോ പിടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സൈന്യം പട്രോൾ നടത്തുന്നതിനിടെയാണ് ഇവരെ കണ്ടെത്തിയത്.
അതേസമയം അറസ്റ്റിലായ ഒരാൾ കത്വ സ്വദേശിയും മറ്റെയാൾ ദോഡ സ്വേദേശിയുമാണെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പാകിസ്ഥാനിലുള്ള ചിലരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്തമായതായി സൈന്യം വ്യക്തമാക്കി. അറസ്റ്റിലാകുന്നതിന് മുമ്പ് പാകിസ്ഥാനിലുള്ള ചിലർക്ക് ഇവർ വീഡിയോ അയച്ചതായും പരിശോധനയിൽ കണ്ടെത്തി.
advertisement
Location :
First Published :
May 29, 2019 8:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാൻ ചാരന്മാരെന്ന് സംശയം; സൈനിക ക്യാംപിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തിയ രണ്ട് പേർ അറസ്റ്റിൽ