അനന്ത്നാഗ് ഏറ്റുമുട്ടൽ: രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷ സേന വധിച്ചു
Last Updated:
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ സേന തെരച്ചിൽ നടത്തിയത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്.
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്നാണ് സുരക്ഷ സേന തെരച്ചിൽ നടത്തിയത്. തെരച്ചിൽ സംഘത്തിനു നേരെ ഭീകരർ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ അനന്ത്നാഗ് സ്വദേശിയാണ്. ഫൈസൽ നാസിർ മിർ എന്നാണ് ഇയാളുടെ പേര്. മറ്റൊരാൾ പാകിസ്ഥാൻ സ്വദേശിയാണ്. ഇരുവരും ജെയ്ഷ് ഇ മുഹമ്മദിൽ പ്രവർത്തിച്ചു വരികയാണ്. അടുത്തിടെയാണ് മിർ ജെയ്ഷ് ഇ മുഹമ്മദിൽ ചേർന്നത്.
advertisement
കൊല്ലപ്പെട്ട പാകിസ്ഥാനി സ്വദേശി നിരവധി തീവ്രവാദ ആക്രമണങ്ങളിലും ഗൂഢാലോചനകളിലും പങ്കാളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്തു നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും സുരക്ഷ സേന പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2019 7:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അനന്ത്നാഗ് ഏറ്റുമുട്ടൽ: രണ്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെ സുരക്ഷ സേന വധിച്ചു