advertisement

ഐഫോണിലെ വിലകൂടിയ ഫീച്ചറുകൾ ഉപേക്ഷിക്കാൻ ആപ്പിൾ

Last Updated:
ആപ്പിളിന്റെ സമയദോഷം ആരംഭിച്ചിട്ട്  കുറേ നാളുകളായി.  പുതിയ മോഡലായ ഐഫോൺ എക്സ് വേണ്ടത്ര വിജയിക്കാത്തത് തന്നെയാണ് ആപ്പിളിന്റെ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ വരാനിരിക്കുന്ന ഐഫോണുകളിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സൂചന.
ഇത് മറികടക്കാനായി കുറഞ്ഞ വിലയ്ക്ക് ഫോൺ അവതരിപ്പിച്ച് വിപണി പിടിക്കാമെന്നാണ് ആപ്പിൾ പദ്ധതി. ഇതിനായി ഐഫോണിലെ വിലകൂടിയ ചില ഫീച്ചറുകൾ ഉപേക്ഷിക്കുമെന്നാണ് അറിയുന്നത്. ആപ്പിൾ ഫോണുകളിൽ ത്രിമാന ടച്ച് സംവിധാനം ഒഴിവാക്കി ചിലവ് കുറക്കാനാണ് കമ്പനി നീക്കം. ഐഫോൺ നിർമാണത്തിലെ ഏറ്റവും ചെലവേറിയ ഒന്നാണ് ത്രിഡി ടച്ച്. കെജിഐ സെക്യൂരിറ്റീസിലെ ടെക് വിദഗ്ധൻ മിങ് ചി കുവോ ഐഫോണിലെ ത്രീഡി ഉപേക്ഷിക്കുമെന്ന് വെളിപ്പെടുത്തിയത്.
അതേസമയം, പുതിയ ഡിസ്‌പ്ലേയിൽ കവര്‍ ഗ്ലാസ് സെന്‍സര്‍ പരീക്ഷിക്കാൻ പദ്ധതിയുണ്ട്. ഇതിനാലാണ് ത്രിഡി ടച്ച് ഫീച്ചർ ഒഴിവാക്കുന്നതെന്നും സൂചനയുണ്ട്. കവര്‍ ഗ്ലാസ് സെന്‍സറും ത്രിഡി ടച്ചും ഒരേസമയം കൊണ്ടുവരാൻ സാധിക്കില്ല. ഐഫോണ്‍ 6 എസിലാണ് ത്രിഡി ടച്ച് ഫീച്ചർ ആദ്യമായി പരീക്ഷിച്ചത്. ഇതിലൂടെയെല്ലാം കമ്പനിയുടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിലയിരുത്തൽ.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ഐഫോണിലെ വിലകൂടിയ ഫീച്ചറുകൾ ഉപേക്ഷിക്കാൻ ആപ്പിൾ
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement