നദികളിൽ മണൽവാരൽ പുനരാരംഭിക്കണം; സമരത്തിനൊരുങ്ങി സിഐടിയു
- Published by:Gowthamy GG
- news18-malayalam
Last Updated:
മണൽക്ഷാമം മൂലം നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിയ്ക്കുന്നതിനും, മണൽ വാരൽ നിരോധനം മൂലമുണ്ടായ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മണൽ വാരൽ പുനരാരംഭിക്കണം എന്നാണ് സിഐടിയു വ്യക്തമാക്കുന്നത്.
പാലക്കാട്: സംസ്ഥാനത്തെ 44 നദികളിലും ഡാമുകളിലും മണൽവാരൽ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു രംഗത്ത്. മണൽ ഓഡിറ്റ് നടത്തി നിയന്ത്രിതമായ രീതിയിൽ മണൽ വാരണം എന്നതാണ് നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ആവശ്യം.
also read:ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ആന്ധ്ര മോഡല്‍ ആവശ്യമെങ്കില്‍ കേരളത്തിലും: മന്ത്രി കെ.കെ ശൈലജ
മണൽക്ഷാമം മൂലം നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിയ്ക്കുന്നതിനും, മണൽ വാരൽ നിരോധനം മൂലമുണ്ടായ തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മണൽ വാരൽ പുനരാരംഭിക്കണം എന്നാണ് സിഐടിയു വ്യക്തമാക്കുന്നത്. മണൽ വാരുന്നതിലൂടെ ഡാമുകളിലെ സംഭരണ ശേഷി കൂടുമെന്നും നേതാക്കൾ പറഞ്ഞു.
മണൽ ഓഡിറ്റ് നടത്താതെ പുഴകളിൽ നിന്നും മണൽ വാരുന്നതിനോട് യോജിക്കാനാവില്ലെന്ന് കേരള നദീജല സംരക്ഷണ സമിതി വ്യക്തമാക്കി. പുഴകളിൽ മണൽ വാരൽ പുനരാരംഭിക്കണമെന്ന ആവശ്യത്തോട് മറ്റു പരിസ്ഥിതി സംഘടനകൾ എന്തു നിലപാട് എടുക്കും എന്നത് നിർണായകമാണ്. എന്നാൽ മണൽ വാരലിന് സർക്കാർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് സിഐടിയു. ഈ ആവശ്യം ഉന്നയിച്ച് ഡിസംബർ 15, 16 തിയതികളിൽ മണൽവാരൽ സമരം നടത്തും.
advertisement
Location :
First Published :
December 14, 2019 3:37 PM IST