ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: ആന്ധ്ര മോഡല്‍ ആവശ്യമെങ്കില്‍ കേരളത്തിലും: മന്ത്രി കെ.കെ ശൈലജ

Last Updated:
ബലാത്സംഗക്കേസുകളില്‍ ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കുന്നതാണ് നിയമം. രണ്ടാഴ്ചക്കകം കുറ്റപത്രം നല്‍കണം. 21 ദിവസത്തിനകം ശിക്ഷ നടപ്പാക്കുകയും വേണം.
1/6
 കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി ആന്ധ്ര നിയമസഭ പാസാക്കിയ നിയമം കേരളത്തില്‍ നടപ്പാക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ആന്ധ്രയിലെ നിയമത്തെക്കുറിച്ച് പഠിച്ചുവരികയാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

advertisement
2/6
 'നിലവില്‍ കേരളത്തില്‍ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവര്‍ത്തികമാക്കുന്നതിലാണ് നീതിപീഠങ്ങള്‍ക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങള്‍ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാന്‍ തയ്യാറായാല്‍ കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ആന്ധ്ര മോഡല്‍ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കില്‍ അത് കേരളത്തിലും നടപ്പിലാക്കും,' മന്ത്രി പറഞ്ഞു.

3/6
 സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനുളള 'ദിശ' നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബലാത്സംഗക്കേസുകളില്‍ ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കുന്നതാണ് നിയമം. രണ്ടാഴ്ചക്കകം കുറ്റപത്രം നല്‍കണം. 21 ദിവസത്തിനകം ശിക്ഷ നടപ്പാക്കുകയും വേണം. ബലാത്സംഗത്തിന് വധശിക്ഷയുള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ നിയമം പാസാക്കിയത്.

4/6
 വധശിക്ഷ വിധിച്ചാല്‍ മൂന്നാഴ്ചക്കുളളില്‍ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കും. സാമൂഹ്യമാധ്യങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ രണ്ട് വര്‍ഷമാണ് തടവ്. പോക്‌സോ കേസുകളില്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. നിലവില്‍ ഇത് മൂന്ന് വര്‍ഷമാണ്.

5/6
 ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

6/6
 സ്ത്രീകള്‍ക്കെതിരെ കേരളത്തിലും അതിക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് മന്ത്രിയുടെ പ്രതികരണം. എന്നാല്‍ വധശിക്ഷയുള്‍പ്പെടെയുള്ള കടുത്ത വകുപ്പുകളുള്ള ആന്ധ്രയിലെ നിയമം സി.പി.എം എങ്ങനെ നടപ്പാക്കാനുകുമെന്നത് ചോദ്യമാണ്. സി.പി.എം വധശിക്ഷക്കെതിരാണ്.

തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി

  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement