കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാര്‍
Last Updated:
ബംഗളൂരു : കര്‍ണാടകയില്‍ ജെഡിഎസിനൊപ്പം ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ ക്ഷണം ജനതാദള്‍ നേതാവ് ദേവഗൗഡ സ്വാഗതം ചെയ്തു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കനുകൂലമായ സാഹചര്യത്തിലാണ് ഭരണം നിലനിര്‍ത്താന്‍ ജെഡിഎസുമായി ചേരാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടങ്ങിയത്.
ഫലങ്ങള്‍ ബിജെപിക്കനുകൂലമായി തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി മുതിര്‍ന്ന അംഗം ഗുലാം നബി ആസാദും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദേവഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ദേവഗൗഡയെ വിളിച്ച് സംസാരിച്ചു. ഇതിന് പിന്നാലെയാണ് ക്ഷണം ജനതാദള്‍ നേതാവ് ദേവഗൗഡ സ്വാഗതം ചെയ്തത്. ജനവികാരം മാനിച്ചാണ് സഖ്യ ചര്‍ച്ച നടത്തിയതെന്നാണ് വിഷയത്തില്‍ ദളിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇതും കണക്കിലെടുത്താണ് ജെഡിഎസുമായി കൂട്ടുചേര്‍ന്ന് മന്ത്രിസഭാ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 78 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 38 സീറ്റില്‍ ജെഡിഎസും.
Location :
First Published :
May 15, 2018 2:30 PM IST