ചെറുവാടിപ്പുഴയില്‍ അച്ഛനും മക്കളും ഒഴുക്കില്‍പ്പെട്ടു; പിതാവ് മരിച്ചു

Last Updated:
കോഴിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മക്കളും ഒഴുക്കില്‍പ്പെട്ടു. പിതാവ് മരിച്ചു. ഇദ്ദേഹത്തിന്റെ രണ്ടു മക്കളെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുവാടിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുഹമ്മദലി(39)യാണ് മരിച്ചത്. മക്കളായ മുഫീദ(15)ഫാത്തിമ റിന്‍സ(12) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഇവര്‍ സമീപത്തെ ചെറുവാടിപ്പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. മക്കള്‍ ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയപ്പോഴാണ് മുഹമ്മദലി ഒഴുക്കില്‍പ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ചെറുവാടിപ്പുഴയില്‍ അച്ഛനും മക്കളും ഒഴുക്കില്‍പ്പെട്ടു; പിതാവ് മരിച്ചു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement