advertisement

വീണ്ടും ദുരഭിമാന കൊല: 15 വയസുള്ള മകളെ പിതാവ് വിഷം കൊടുത്തുകൊന്നു

Last Updated:
മുസാഫർനഗർ: ഉത്തർപ്രദേശിൽ 15 വയസുള്ള മകളെ പിതാവ് വിഷം കൊടുത്തുകൊന്നു. മകൾ വഴിതെറ്റി പോകുന്നുണ്ടോ എന്ന് സംശയം തോന്നിയതിനാൽ വിഷം കൊടുത്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭോപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വിഷം ഉള്ളിൽ ചെന്ന നിലയില്‍ ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ പെൺകുട്ടി മരിച്ചു. മരിക്കുന്നതിന് മുന്‍പ് പൊലീസിന് നൽകിയ മൊഴിയിൽ അച്ഛൻ‌ വിഷം കഴിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛൻ സുന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഗാസിയാബാദിലാണ് ഇവരുടെ കുടുംബം കഴിയുന്നത്. അഞ്ച് മാസം മുൻപ് ഭാര്യ മരിച്ചതിന് ശേഷം ഇയാൾക്ക് മകളുടെ സ്വഭാവത്തിൽ സംശയം ജനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ഭോപ്പ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ വി.പി സിംഗ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
വീണ്ടും ദുരഭിമാന കൊല: 15 വയസുള്ള മകളെ പിതാവ് വിഷം കൊടുത്തുകൊന്നു
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement