അമ്മ വെള്ളം തിരക്കി പോയി: യുഎസ് അതിർത്തി കടക്കാനെത്തിയ 7 വയസുകാരിക്ക് മരുഭൂമിയിലെ കൊടുംചൂടിൽ ദാരുണാന്ത്യം

Last Updated:

യുഎസ് ബോർഡർ പട്രോള്‍ സംഘമാണ് അരിസോണയിലെ മരുഭൂമിയില്‍ നിന്ന് ഏഴുവയസുകാരി ഗുർപ്രീത് കൗറിന്റെ മൃതദേഹം കണ്ടെത്തിയത്.

വാഷിംഗ്ടൺ: യുഎസ് അതിർത്തി കടക്കാനെത്തിയ ഇന്ത്യൻ കുടിയേറ്റ കുടുംബത്തിലെ ഏഴുവയസുകാരിക്കാണ് മരുഭൂമിയിൽ ദാരുണാന്ത്യമുണ്ടായത്. യുഎസ് ബോർഡർ പട്രോള്‍ സംഘമാണ് അരിസോണയിലെ മരുഭൂമിയില്‍ നിന്ന് ഏഴുവയസുകാരി ഗുർപ്രീത് കൗറിന്റെ മൃതദേഹം കണ്ടെത്തിയത്.
മനുഷ്യക്കടത്തുകാരാണ് പെൺകുട്ടിയും അമ്മയും ഉൾപ്പെടുന്ന അ‍ഞ്ചംഗ ഇന്ത്യന്‍ സംഘത്തെ ചൊവ്വാഴ്ച രാത്രിയോടെ അതിർത്തിയിലെത്തിച്ചത്. കുറച്ചു ദൂരം നടന്ന ശേഷം കുട്ടിയെ ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ കൂടെയാക്കി മാതാവും മറ്റൊരു സ്ത്രീയും വെള്ളം തേടി പോയി. എന്നാൽ ഇവർ തിരികെയെത്തിയപ്പോൾ പെൺകുട്ടിയെയും കൂടെയുണ്ടായിരുന്ന സ്ത്രീയെയും കാണാതായിരുന്നു. ഒറ്റപ്പെട്ട മരുഭൂമിയിൽ ഇവർക്കു വേണ്ടി ഒരുദിവസത്തോളം മാതാവ് തിരച്ചിൽ നടത്തി. ഇതിനൊടുവിലാണ് ബോർഡർ പട്രോൾ സംഘത്തിന്റെ പിടിയിലാകുന്നത്. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
advertisement
കനത്ത ചൂടാണ് പെൺകുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. മെക്സിക്കോ അതിർത്തി വഴി ധാരാളം ഇന്ത്യക്കാർ യുഎസിലേക്ക് കുടിയേറുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യക്കടത്ത് സംഘങ്ങൾ വഴി ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നുമെത്തുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് ഇവിടെയെത്തുന്നതെന്നും ഇവർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
അമ്മ വെള്ളം തിരക്കി പോയി: യുഎസ് അതിർത്തി കടക്കാനെത്തിയ 7 വയസുകാരിക്ക് മരുഭൂമിയിലെ കൊടുംചൂടിൽ ദാരുണാന്ത്യം
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement