കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി സുനില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷ കോടതി 3 ദിവസം കഴിഞ്ഞ് പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് സുനില്‍ കൂമാറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ സുനില്‍ കുമാറിനെ കോടതി 14 ദിവസത്തേക്കാണ് റിമാഡ് ചെയ്തത്. ഗുരുതരമായ ആരോപണങ്ങളാണ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സുനില്‍ കുമാറിന് എതിരെയുള്ളത്.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്.
സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു. മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസ വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. ടി ആര്‍ സുനില്‍കുമാറും ബിജുവും സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്‍സ് പാര്‍ട്ടി അംഗവുമാണ്.
അട്ടപ്പാടിയിൽ എക്സൈസ് റെയ്ഡ്: 3144 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി അട്ടപ്പാടിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ മൂവായിരം ലിറ്ററിലേറെ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ചെമ്മണ്ണൂരിന് സമീപം പൊട്ടിക്കൽ മലയിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ വാഷ് കണ്ടെത്തി നശിപ്പിച്ചത്.
ഓണത്തോടനുബന്ധിച്ച് എക്സൈസ് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് അട്ടപ്പാടിയിലും റെയ്ഡ് സംഘടിപ്പിച്ചത്. അഗളി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി എൻ രമേഷ്കുമാറിൻ്റെ നേതൃത്വത്തിൽ പൊട്ടിക്കൽ മലയിൽ നടത്തിയ റെയ്ഡിൽ 3144 ലിറ്റർ വാഷാണ് കണ്ടെത്തി നശിപ്പിച്ചത്.ഏറെ സാഹസികമായാണ് എക്സൈസ് സംഘം പൊട്ടിക്കൽ മലയിലെത്തിയത്. റെയ്ഡിൽ 200 ലിറ്റർ സംഭരണ ശേഷിയുള്ള ബാരലുകളിലും നിരവധി കുടങ്ങളിലുമാണ് വാഷ് സൂക്ഷിച്ചിരുന്നത്. ആനകളിറങ്ങുന്ന മേഖലയായതിനാൽ, ആനകൾ വാഷ് കുടിയ്ക്കാതിരിക്കാനായി പാറകൾക്കിടയിലും മറ്റുമാണ് വാഷ് സൂക്ഷിച്ചിരുന്നത്.
ഇവിടെ നിന്ന് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എന്നാൽ വാറ്റ് കേന്ദ്രം നടത്തുന്നവരെകുറിച്ച് സൂചനകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അഗളി എക്സൈസ് റെയ്ഞ്ച് ഓഫീസർ വി. രജനീഷ് വ്യക്തമാക്കി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതർ പറഞ്ഞു.
സിവിൽ എക്‌സൈസ് ഓഫിസർ മാരായ പ്രേംകുമാർ വി, പ്രസാദ് എം, രതീഷ് കെ, ശ്രീകുമാർ ആർ , രജീഷ് എ കെ, അഷറഫലി എം, ചിത്ര പി എസ്, ഡ്രൈവർ വിഷ്‌ണു ടി തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ അട്ടപ്പാടിയിൽ നടക്കുന്ന വലിയ എക്സൈസ് റെയ്ഡാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.