വിദേശസഞ്ചാരിയെ അപമാനിച്ച് കേരളപോലീസ്

Last Updated:

ഈജിപ്ഷ്യന്‍ നര്‍ത്തകനായ മുഹമ്മദ് അലിയാണ് കേരളപോലീസിന്റ അപമാനത്തിനിരയായത്.

കോഴിക്കോട് : കേരള സന്ദര്‍ശനത്തിനെത്തിയ വിദേശ സഞ്ചാരിയെ അപമാനിച്ച് കേരളപോലീസ്. ഈജിപ്ഷ്യന്‍ നര്‍ത്തകനായ മുഹമ്മദ് അലിയാണ് കേരളപോലീസിന്റ അപമാനത്തിനിരയായത്. പേരാമ്പ്ര ഫെസ്റ്റ് കാണാനെത്തിയ അലിയെ തീവ്രവാദി എന്നു വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സന്ദര്‍ശനം അവസാനിപ്പിച്ച് അലി നാട്ടിലേക്ക് മടങ്ങി. ഈജിപ്റ്റിലെ പരമ്പരാഗത നൃത്തമായ തനൂറ കലാകാരനാണ് അലി.
മറ്റൊരു നാട്ടിലും ഇത്തരം അനുഭവമുണ്ടായിട്ടില്ലെന്നാണ് മുഹമ്മദ് അലി ന്യൂസ് 18 നോടു സംസാരിക്കവെ പറഞ്ഞത്.ഒരു മാസക്കാലം കേരളത്തില്‍ ചെലവഴിക്കാനായിരുന്നു മുഹമ്മദ് അലിയുടെ പദ്ധതി. വരും ദിവസങ്ങളില്‍ സുഹൃത്തുക്കളും എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അപമാനത്തെ തുടര്‍ന്ന് യാത്ര വെട്ടിച്ചുരുക്കി അലി നാട്ടിലേക്ക് മടങ്ങി.
ഈ മാസം അഞ്ചിനാണ് മുഹമ്മദ് അലി കേരളത്തിലെത്തിയത്.ദുബൈയിലെ സുഹൃത്ത് പേരാമ്പ്ര മൂലാട് സ്വദേശി അഷ്റഫിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിരുന്നു. സംഘാടകരില്‍ ചിലരുടെ ക്ഷണമനുസരിച്ച് ഒമ്പതിന് പേരാമ്പ്ര ഫെസ്റ്റ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പോലീസ് അപമാനിക്കുന്ന തരത്തില്‍ പെരുമാറിയതെന്നും ലോകത്ത് പലരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് അലി പറയുന്നു.
advertisement
മുഹമ്മദ് അലി താമസിച്ചിരുന്ന പേരാമ്പ്രയിലെ സ്വകാര്യ ഹോട്ടലില്‍ മുഴുവന്‍ യാത്രാ രേഖകളും സമര്‍പ്പിച്ചിരുന്നു. വിദേശികള്‍ താമസത്തിനെത്തിയാല്‍ ഹോട്ടല്‍ ഉടമ പോലീസിനെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് അറിയാതെയാണ് പോലീസ് പെരുമാറിയതെന്നാണ് അലിയുടെ സുഹൃത്ത് അഷ്റഫ് പറയുന്നത്. ഏതായാലും ഈജിപ്തിലെത്തിയ ശേഷം കേരള ഡി.ജി.പിക്ക് ഓണ്‍ലൈനില്‍ പരാതി നല്‍കാനാണ് മുഹമ്മദലിയുടെ തീരുമാനം.
എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് പേരാമ്പ്ര സി.ഐ സുനില്‍കുമാര്‍ വിഷയത്തില്‍ പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
വിദേശസഞ്ചാരിയെ അപമാനിച്ച് കേരളപോലീസ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement