ലോകോത്തര സൗന്ദര്യ മത്സരത്തിന് കൊച്ചി വേദിയാകും
Last Updated:
നാഷണൽ കോസ്റ്റ്യൂം, റെഡ്കോക്ക്ടെയിൽ, വൈറ്റ് ഗൗൺ, എന്നീ 3 റൗണ്ടുകളാണ് മത്സരത്തിനുള്ളത്. 3.5 ലക്ഷം രൂപയാണ് വിജയിക്കുള്ള സമ്മാനത്തുക. ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. കൂടാതെ 15ൽ അധികം വിഭാഗങ്ങളിലായി പ്രത്യേക പുരസ്ക്കാരങ്ങളുമുണ്ട്. 1996 ൽ അമിതാഭ് ബച്ചൻ മിസ് വേൾഡ് മത്സരം നടത്തിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു ലോകോത്തര സൗന്ദര്യ മത്സരം നടക്കുന്നതെന്ന് സംഘാടകർ അവകാശപ്പെടുന്നു.
മലയാളിയും കൊച്ചി സ്വദേശിനിയുമായ എലീന കാതറിൻ അമോണാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറിന് അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ് മത്സരം . ഇതിനകം തന്നെ സുന്ദരിമാരുടെ ഗ്രൂമിംഗ് ആരംഭിച്ചു.
Location :
First Published :
April 26, 2018 12:32 PM IST