കാഠ്മണ്ഡു: ഇന്ത്യയ്ക്കെതിരെ പുതിയ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ഒലി. രാജ്യത്ത് കൊറോണ വൈറസ് പടരാൻ കാരണം ഇന്ത്യയാണെന്നും ചൈന, ഇറ്റലി എന്നിവിടങ്ങളിൽ നിന്നു വരുന്നവരേക്കാൾ ഇന്ത്യയിൽ നിന്നു വരുന്നവരിൽ കൊറോണ വൈറസ് മാരകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റിൽ സംസാരിക്കവെയാണ് ഒലി ഇക്കാര്യം പറഞ്ഞത്. അനധികൃതമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തുന്നവരാണ് രാജ്യത്ത് വൈറസ് പടർത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയിൽ നിന്ന് ആളുകളെ രാജ്യത്തെത്തിക്കുന്നതിന് പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉത്തരവാദികളാണ്- ഒലി പറഞ്ഞു.
പുറത്തു നിന്ന് വരുന്നവരുടെ ഒഴുക്ക് കൂടുതലായതിനാൽ കോവിഡ്19 നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം പേർ വൈറസ് ബാധിതരായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഭാഗമായിരിക്കുന്ന കാലാപാനി-ലിംപിയാധുര-ലിപുലേഖ് ഏരിയ എന്തു വിലകൊടുത്തും തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
ലിംപിയാദുര, ലിപുലെഖ്, കലപാനി എന്നിവ നേപ്പാളിന്റെ ഭാഗമായുള്ള പുതിയ ഭൂപടത്തിന് നേപ്പാൾ മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകിയിരുന്നു. വർഷങ്ങൾക്കുശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യയുമായി ചരിത്രപരമായി ബന്ധമുള്ള അയൽവാസിയും അടുത്ത സുഹൃത്തുമായ നേപ്പാളുമായി ഇത്തരത്തിലൊരു പ്രശ്നം ഉണ്ടായിരിക്കുന്നത്.
You may also like:'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ
[NEWS]'പോരാളി ഷാജിമാർക്ക് ബിജിഎം ഇട്ട് തകർക്കാനുള്ള ഐറ്റങ്ങൾ ഇട്ടു കൊടുക്കുന്ന കയ്യില്‍ കുത്തലുകളുടെ കാലം കഴിഞ്ഞു': വി.ടി ബൽറാം
[NEWS]"EPF നിയമത്തിൽ മാറ്റംവരുത്തി വിജ്ഞാപനമിറങ്ങി; ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം കൂടും
[NEWS]ടിബറ്റിലേക്കുള്ള കൈലാസ്- മാനസസരോവര്‍ യാത്രയ്ക്ക് എളുപ്പവഴിയായി ഇന്ത്യ ലിപുലേഖില്‍ റോഡ് വെട്ടി തുടങ്ങിയതോടെ തര്‍ക്കവുമായി നേപ്പാള്‍ രംഗത്ത് വന്നത്. എന്നാല്‍ റോഡ് പൂര്‍ണമായും ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ കൂടിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.