EPF നിയമത്തിൽ മാറ്റംവരുത്തി വിജ്ഞാപനമിറങ്ങി; ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം കൂടും
- Published by:Rajesh V
- news18-malayalam
Last Updated:
Your Take Home Salary to Go up | മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് പുതിയ നിരക്ക് ബാധകമാകുക.
ന്യൂഡല്‍ഹി: മെയ് മാസംമുതല്‍ മൂന്നുമാസത്തേയ്ക്ക് ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളത്തിൽ വർധനയുണ്ടാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുന്നതോടെയാണിത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് വ്യക്തതവരുത്തിയുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്.
12 ശതമാനമായിരുന്ന ഇപിഎഫ് വിഹിതം 10 ശതമാനമായി കുറച്ചിരുന്നു. തൊഴിലുടമയുടെ വിഹിതവും 12ല്‍നിന്ന് 10 ശതമാനമായി കുറച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉള്‍പ്പടെയുള്ള തുകയുടെ 12 ശതമാനമാണ് ഇപിഎഫ് വിഹിതമായി കിഴിവ് ചെയ്യുന്നത്. മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഈ നിരക്ക് ബാധകമാകുക.
അടിസ്ഥാന ശമ്പളവും ഡിഎയുംകൂടി 10,000 രൂപയാണ് ശമ്പളമെങ്കില്‍ അതില്‍നിന്ന് ജീവിക്കാരന്റെ വിഹിതമായി 12ശതമാനത്തിനുപകരം 10ശതമാനമാണ് കിഴിവ് ചെയ്യുക. ഇതുപ്രകാരം 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ വിഹിതമായ 200 രൂപയും ലഭിക്കുന്നതോടെ കൈയില്‍കിട്ടുന്ന ശമ്പളത്തില്‍ 400 രൂപയുടെ വര്‍ധനവുണ്ടാകും.
advertisement
TRENDING:APP for Alcohol : 'ബെവ് ക്യൂ' വരും; എല്ലാ ശരിയാകും [NEWS]കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍; ടിക്കറ്റ് ബുക്കിംഗ് നോര്‍ക്ക വെബ്സൈറ്റിൽ [NEWS]'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ [NEWS]
കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍നിന്ന് ഇപിഎഫ് വിഹിതമായി 12 ശതമാനംതന്നെ കിഴിവുചെയ്യും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോയ സാഹചര്യത്തില്‍ ജനങ്ങളില്‍ പണലഭ്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപിഎഫ് വിഹിതത്തിൽ കുറവ് വരുത്തിയത്.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2020 2:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
EPF നിയമത്തിൽ മാറ്റംവരുത്തി വിജ്ഞാപനമിറങ്ങി; ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം കൂടും