കോണ്‍ഗ്രസിലെ കലാപം : വിശദീകരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി
Last Updated:
ന്യൂഡല്‍ഹി : രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായ സാഹചര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. വാസ്‌നികിനെതിരെ ചില മുതിര്‍ന്ന നേതാക്കള്‍ രാഹുലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്തെ യഥാര്‍ത്ഥ വസ്തുതയും സാഹചര്യവും അറിഞ്ഞിട്ടും കൃത്യമായി രാഹുലിനെ അറിയിക്കുന്നതില്‍ വാസ്‌നിക് പരാജയപ്പെട്ടുവെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നത്. സംസ്ഥാന ഘടകങ്ങളുടെ വികാരം മനസ്സിലാക്കാന്‍ വാസ്‌നിക് പരാജയപ്പെട്ടുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ വിശദീകരണം തേടല്‍.
Location :
First Published :
June 09, 2018 11:09 AM IST