വൻ കവർച്ച: ആലപ്പുഴയിൽ വീട് കുത്തിതുറന്ന് 67 പവൻ മോഷ്ടിച്ചു

Last Updated:

സദാനന്ദന്റെ മരുമക്കളുടെയും പേരക്കുട്ടികളുടെയും സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടത്

ആലപ്പുഴ: ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് വൻകവർച്ച നടന്നത്. വീടിന്റെ മുൻവാതിൽ തകർ‌ത്ത് അകത്തുകയറിയ മോഷ്ടാക്കൾ അറുപത്തിയേഴരപ്പവനാണ് കവർന്നെടുത്തത്.
സദാനന്ദന്റെ ജ്യേഷ്ഠൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾക്കായി പോയതിനാൽ രാത്രി വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ സമയത്താണ് മോഷണം നടന്നത്. ഏകദേശം നാല് കിലോമീറ്റർ അകലെയാണ് മരണവീട്. ഇവിടെ പോകാനുള്ള ധൃതിക്കിടെ കിടപ്പു മുറികൾ പൂട്ടാൻ മറന്ന് പോയിരുന്നു. ഇതും മോഷ്ടാക്കൾക്ക് സൗകര്യമായി.
മരണാനന്തര ചടങ്ങുകൾക്ക് ശേഷം കുടുംബം ഇന്ന് രാവിലെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് വാതിൽ തകർന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷണം നടന്നതായി വ്യക്തമായി. സദാനന്ദന്റെ മരുമക്കളുടെയും പേരക്കുട്ടികളുടെയും സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടത്. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
വൻ കവർച്ച: ആലപ്പുഴയിൽ വീട് കുത്തിതുറന്ന് 67 പവൻ മോഷ്ടിച്ചു
Next Article
advertisement
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
'ഹൈന്ദവർ കൂടുതലുള്ളിടത്ത് മാർക്സിസ്റ്റ് പാർട്ടി മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ?' മുസ്ലിം ലീഗ്
  • മാർക്സിസ്റ്റ് പാർട്ടി ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ലീഗ് ആരോപിച്ചു

  • തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് സിപിഎം ആണെന്നും, പത്തനംതിട്ടയിൽ ലീഗ് വിജയിച്ചതെന്നും പറഞ്ഞു

  • മാർക്സിസ്റ്റ് പാർട്ടി ഹൈന്ദവർ കൂടുതലുള്ളിടത്ത് മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ടോ എന്നും ചോദിച്ചു

View All
advertisement