ആക്രമണ ചിത്രം പകര്‍ത്തി; പ്രസ് ക്ലബില്‍ അതിക്രമിച്ചു കയറി ആര്‍ എസ് എസ് അക്രമം

Last Updated:
മലപ്പുറം: പ്രസ് ക്ലബില്‍ അതിക്രമിച്ചു കയറി ആര്‍ എസ് എസ് നടത്തിയ ആക്രമണത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്. ചന്ദ്രികയുടെ ഫോട്ടോഗ്രാഫര്‍ ഫുവാദിനാണ് മര്‍ദനമേറ്റത്. ആര്‍ എസ് എസ് പ്രകടനത്തിനിടെ യുവാവിനെ മര്‍ദിക്കുന്ന ചിത്രം പകര്‍ത്തിയതിന്റെ പേരിലായിരുന്നു ആക്രമണം.
ആര്‍ എസ് എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനായ അബ്ദുള്ള ഫവാസ് എന്നയാളെ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ആര്‍ എസ് എസ് കാര്യാലയത്തിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു അക്രമം. ഈ ദൃശ്യം ഫുവാദ് പകര്‍ത്തി. ഇതിന്റെ പേരില്‍ ആര്‍ എസ് എസ് സംഘം പ്രസ് ക്ലബില്‍ കയറി ഫുവാദിനെ മര്‍ദിക്കുകയായിരുന്നു. ഫുവാദിന്റെ മൊബൈല്‍ ഫോണും സംഘം പിടിച്ചു വാങ്ങിക്കൊണ്ടുപോയി.
advertisement
പരിക്കേറ്റ ഫുവാദും ബൈക്ക് യാത്രക്കാരനായ അബ്ദുല്ല ഫവാസിനെയും മലപ്പുറത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
ആക്രമണ ചിത്രം പകര്‍ത്തി; പ്രസ് ക്ലബില്‍ അതിക്രമിച്ചു കയറി ആര്‍ എസ് എസ് അക്രമം
Next Article
advertisement
മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കംതുടരുന്നു; പിണങ്ങാതെ മുഖ്യമന്ത്രി
മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കംതുടരുന്നു; പിണങ്ങാതെ മുഖ്യമന്ത്രി
  • മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ വീണ്ടും മൈക്ക് തകരാർ, ശബ്ദം കേൾക്കാനായില്ല

  • പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസിന്റെ വി എസ് ഭവൻ ഉദ്ഘാടനം ചടങ്ങിലാണ് മൈക്ക് പിണങ്ങിയത്

  • മൈക്ക് പ്രശ്‌നം മുൻപും വിവിധ പൊതുപരിപാടികളിലും വാർത്താസമ്മേളനങ്ങളിലും സംഭവിച്ചിട്ടുണ്ട്

View All
advertisement