'വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച കർമ്മയോഗി'; പി. പരമേശ്വരനെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി

കേരളം കണ്ട മഹാപണ്ഡിതന്മാരിൽ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന അപൂർവ പ്രതിഭാശാലിയാണ് പി. പരമേശ്വരനെന്ന് ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.

News18 Malayalam | news18-malayalam
Updated: February 11, 2020, 3:14 PM IST
'വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച കർമ്മയോഗി'; പി. പരമേശ്വരനെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി
News18
  • Share this:
തിരുവനന്തപുരം: അന്തരിച്ച ആർ.എസ്.എസ് സൈദ്ധാന്തികനും താത്വികാചാര്യനുമായ പത്മവിഭൂഷൺ പി പരമേശ്വരനെ അനുസ്മരിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കേരളം കണ്ട മഹാപണ്ഡിതന്മാരിൽ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന അപൂർവ പ്രതിഭാശാലിയാണ് പി. പരമേശ്വരനെന്ന് ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു. രാഷ്ട്രീയമായി അദ്ദേഹത്തെ എതിർക്കുന്നവരും ആ പാണ്ഡിത്യത്തെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി.

also read:പി പരമേശ്വരന് ജന്മനാടിന്റെ യാത്രാമൊഴി

ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഈ കർമ്മയോഗിയെ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലും പുകഴ്ത്തിയതിന്റെ കാരണവും മറ്റൊന്നല്ലെന്ന് ശ്രീകുമാരൻ‌ തമ്പി.

ശ്രീകുമാരൻ തമ്പി നൈറ്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസം ദോഹയിലായിരുന്നതിനാൽ അദ്ദേഹത്തിന് അന്ത്യാഭിവാദനം അർപ്പിക്കാൻ തനിക്ക് സാധിച്ചില്ലെന്ന് ശ്രീകുമാരൻ തമ്പി കുറിച്ചു. ആ മഹാമനീഷിയുടെ സ്മരണയ്‌ക്കു മുമ്പിൽ സാഷ്ടാംഗ നമസ്കാരം അർപ്പിക്കുന്നതായും അദ്ദേഹം.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളം കണ്ട മഹാപണ്ഡിതന്മാരിൽ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്ന അപൂർവ പ്രതിഭാശാലിയാണ് നമ്മെ വിട്ടുപിരിഞ്ഞ പി. പരമേശ്വരൻ. രാഷ്ട്രീയമായി അദ്ദേഹത്തെ എതിർക്കുന്നവരും ആ പാണ്ഡിത്യത്തെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. സ്വന്തമായ നിലപാടുകൾ ഉള്ളപ്പോഴും മറ്റുള്ളവരുടെ നിലപാടുകളെ അദ്ദേഹം നിന്ദിച്ചിട്ടില്ല.. സത്വഗുണങ്ങളുടെ ഉടമയായ അദ്ദേഹം ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു വരേണ്ടതെങ്ങനെയാണെന്ന് തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. അദ്ദേഹം
അധികാരമോഹിയായിരുന്നില്ല. ജാതിവ്യവസ്ഥയ്ക്കും അദ്ദേഹം എതിരായിരുന്നു.വിവേകാനന്ദ ദർശനവും വിവേകാനന്ദ സാഹിത്യവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. എന്നും എവിടെയും അദ്ദേഹം ഒരു മിതവാദിയായിരുന്നു. താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഈ കർമ്മയോഗിയെ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പോലും പുകഴ്ത്തിയതിന്റെ കാരണവും മറ്റൊന്നല്ല. വയലാർ രാമവർമ്മയും പി.പരമേശ്വരനും ഒരേ കാലഘട്ടത്തിൽ കവിതയെഴുതി തുടങ്ങിയവരാണ്.പിൽക്കാലത്ത് രാഷ്ട്രീയത്തിൽ മുഴുകിയപ്പോൾ അദ്ദേഹം കാവ്യരചന കുറച്ചു. എന്റെ കവിതകളും പാട്ടുകളും അദ്ദേഹത്തിന്ഇഷ്ടമായിരുന്നു. എന്റെ ചില വരികളെ അപഗ്രഥിച്ച് അദ്ദേഹം എന്നെ അഭിനന്ദിച്ചിട്ടുള്ളത് നന്ദിപൂർവ്വം സ്മരിക്കുന്നു. ശ്രീകുമാരൻ തമ്പി നൈറ്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസം ഞാൻ ദോഹയിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് അന്ത്യാഭിവാദനം അർപ്പിക്കാൻ എനിക്ക് സാധിച്ചില്ല. ആ മഹാമനീഷിയുടെ സ്മരണയ്‌ക്കു മുമ്പിൽ എന്റെ സാഷ്ടാംഗ നമസ്കാരം..!


First published: February 11, 2020, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading