22 വർഷത്തിനു ശേഷം മോഹൻലാലിനൊപ്പം പ്രഭു എത്തുന്നു
Last Updated:
22 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാറിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 1996ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ കാലാപാനിയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
കാലാപാനിയായിരുന്നു പ്രഭുവിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം. പിന്നീട് മലയാളി മാമന് വണക്കം, വാർ ആൻഡ് ലവ്, കണ്ണിനും കണ്ണാടിക്കും, പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. പുലി മുരുകനിലേക്ക് പ്രഭുവിനെ സമീപിച്ചിരുന്നുവെങ്കിലും പ്രഭുവിന് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ്ബജറ്റ് ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ താര നിർണയം നടന്നുവരുന്നതേയുള്ളു. ബോളിവുഡിലെ ഒരു സൂപ്പർ താരം ചിത്രത്തിലുണ്ടെന്നും സൂചനകളുണ്ട്. തെലുങ്ക്, ബ്രിട്ടീഷ്, ചൈനീസ് താരങ്ങളെയും ചിത്രത്തിൽ അണിനിരത്തുന്നുണ്ടെന്നാണ് വിവരം. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നാണ് സൂചനകൾ.
advertisement
ആന്റണി പെരുമ്പാവൂരിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂൺഷോട്ട് എന്റർടൈൻമെന്റ് എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രിയദർശന്റെ 95ാമത് ചിത്രവും ആശീർവാദ് സിനിമാസിന്റെ 25ാമത് ചിത്രവുമാണിത്.
Location :
First Published :
June 15, 2018 11:05 AM IST