• HOME
 • »
 • NEWS
 • »
 • uncategorized
 • »
 • Explained | എന്തു കൊണ്ടാണ് നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയർ ചെയ്യുന്നതിനെ എതിർക്കുന്നത്?

Explained | എന്തു കൊണ്ടാണ് നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയർ ചെയ്യുന്നതിനെ എതിർക്കുന്നത്?

അനധികൃതമായി നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടയാ൯ വേണ്ടിയാണ് പുതിയ പരീക്ഷണം നടത്തുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ മാത്രം നടപ്പിലാക്കുന്ന ഈ രീതി പൂർണമായി നടപ്പിൽ വരുത്തുന്നതിനെ പറ്റി കമ്പനി ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

Netflix

Netflix

 • News18
 • Last Updated :
 • Share this:
  കോവിഡ് വ്യാപനവും തുടർന്നു വന്ന ലോക്ക് ഡൗണും കാരണം ആളുകൾ കൂടുതലായി വീടിനകത്ത് സമയം ചെലവഴിച്ച കഴിഞ്ഞ വർഷം സാമ്പത്തികമായി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികളിലൊന്നാണ് ജനപ്രിയ വീഡിയോ സ്ട്രീമിംഗ് സർവ്വീസായ നെറ്റ്ഫ്ലിക്സ്. മണി ഹെയ്സ്റ്റ്, ടൈഗർ കിംഗ് തുടങ്ങി നിരവധി ഹിറ്റ് ഷോകളാണ് 2020 ൽ ഇത്രയും കൂടുതൽ സാമ്പത്തിക വരുമാനം ഉണ്ടാക്കാ൯ നെറ്റ്ഫ്ലിക്സിന് സഹായകരമായത്. 2020 ൽ മാത്രം 37 മില്യണ്‍ പുതിയ സബ്സ്ക്രൈബേഴ്സ് നെറ്റ്ഫ്ലിക്സ് തെരഞ്ഞെടുത്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

  25 ബില്യണ്‍ ഡോളർ വരുമാനം ലഭിച്ച കമ്പനിയുടെ പോയ വർഷത്തെ ലാഭം മാത്രം 2.8 ബില്യണ്‍ ഡോളറാണ്. എന്നാൽ, ഇത്രയും വിജയകരമായി മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുമ്പോഴും തങ്ങളുടെ പ്ലാറ്റ്ഫോമിൽ ചെറു മോഷണം പോലും നടത്താ൯ അനുവദിക്കില്ല എന്ന നിലപാടിലാണ് നെറ്റ്ഫ്ലിക്സ്.

  ഈ മാസം തുടക്കത്തിൽ ചില ഉപയോക്താക്കൾക്ക് ഇത്തരത്തിലുള്ള ഒരു മെസേജ് ലഭിച്ചിരുന്നു: 'നിങ്ങൾ ഈ അക്കൗണ്ട് ഉടമയുടെ കൂടെ താമസിക്കുന്നവർ അല്ലെങ്കിൽ ഈ അക്കൗണ്ട് വഴി നിരന്തരം കണ്ടെന്റുകൾ വാച്ച് ചെയ്ത് കൊണ്ടിരിക്കണം.' ടു - ഫാക്ടർ വെരിഫിക്കേഷ൯ മോഡ്, അഥവാ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉടമയുടെ നമ്പറിലേക്കോ മെയിലിലേക്കോ കോഡ് അയച്ച്, അക്കൗണ്ട് വെരിഫൈ ചെയ്യുന്ന പുതിയ രീതിയാണ് നെറ്റ്ഫ്ലിക്സ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

  'രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശം തെറ്റായി പോയി; ക്ഷമ ചോദിക്കുന്നു': ജോയ്സ് ജോർജ്

  അനധികൃതമായി നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് തടയാ൯ വേണ്ടിയാണ് പുതിയ പരീക്ഷണം നടത്തുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. എന്നാൽ, പരീക്ഷണാടിസ്ഥാനത്തിൽ മാത്രം നടപ്പിലാക്കുന്ന ഈ രീതി പൂർണമായി നടപ്പിൽ വരുത്തുന്നതിനെ പറ്റി കമ്പനി ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

  എന്തു കൊണ്ട് നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയർ ചെയ്യുന്നതിനെ എതിർക്കുന്നു?

  നെറ്റ്ഫ്ലിക്സിന്റെ ടേംസ് ആൻഡ് സർവീസസ് അനുസരിച്ച് ഓരോ അക്കൗണ്ടുകളും സ്വകാര്യമാണ്. വാണിജ്യാവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാ൯ പാടില്ല. വീടിനു പുറത്തുള്ള മറ്റൊരാൾക്ക് തങ്ങളുടെ പാസ്‌വേഡ് ഷെയർ ചെയ്യരുത് എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. അതേസമയം, പാസ്‌വേഡ് പങ്കുവെക്കുന്നതിനെ തടയുക എന്നത് പൂർണമായി സാധ്യമല്ല എന്നും എത്ര ഉപയോക്താക്കൾ തങ്ങളുടെ ഉപയോഗ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് അറിയില്ല എന്നും നെറ്റ്ഫ്ലിക്സ് പറയുന്നു.

  2019ൽ നെറ്റ്ഫ്ലിക്സിന്റെ പ്രൊഡക്റ്റ് തലവനായ ഗ്രെഗ് പീറ്റേസ് ഉപയോക്താക്കൾ സുഹൃത്തുക്കളുമായി പാസ്‌വേഡ് ഷെയർ ചെയ്യുന്നത് സംബന്ധിച്ച് ആശങ്കകൾ പങ്കു വച്ചിരുന്നു. ഉപയോക്താക്കളുടെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയം കൂടിയാണിത് എന്നാണ് അധികൃതർ പറയുന്നത്.

  Explained | വാക്സിനേഷന് ശേഷവും കോവിഡ് ബാധ ഉണ്ടായേക്കാം; എന്നാൽ അതിനുള്ള സാധ്യത വളരെ കുറവാണ്

  ടു - ഫാക്ടർ ഓതന്റിക്കേഷ൯ നടത്തുമ്പോൾ ഉപയോക്താക്കൾക്ക് ചെറിയ ഒരു അസൗകര്യം കാരണമാകുമെങ്കിലും തങ്ങളുടെ അക്കൗണ്ട് ആരൊക്കെ ഉപയോഗിക്കുന്നുണ്ട് എന്ന് വിവരം കൃത്യമായി സൂക്ഷിക്കാ൯ സാധിക്കും എന്നതാണ് ഈ രീതിയുടെ പ്രത്യേകത.

  എന്തു കൊണ്ട് പുതിയ നിയമം ഇപ്പോൾ നടപ്പിലാക്കുന്നു?

  പാസ്‌വേഡ് ഷെയർ ചെയ്യുന്നു എന്ന പരാതി നെറ്റ്ഫ്ലിക്സ് പോലെയുള്ള വെബ്സൈറ്റുകളെ സംബന്ധിച്ചിടത്തോളം പുതിയതല്ല. എന്നാൽ, ഇത്തരം ഒരു പുതിയ പദ്ധതി എന്തു കൊണ്ട് ഇപ്പോൾ നടപ്പിൽ വരുത്തുന്നു എന്നതാണ് ചോദ്യം. കോവിഡ് മഹാമാരി അവസാനിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ നെറ്റ്ഫ്ലിക്സിന് തങ്ങളുടെ കാശടച്ച് ഉപയോഗിക്കുന്ന വരിക്കാരെ നഷ്ടപ്പെട്ടേക്കാം. ഡിസ്നി, പ്രൈം തുടങ്ങി നിരവധി പുതിയ സ്ട്രീമിംഗ് സർവ്വീസുകൾ നിലനിൽക്കുന്നതു കൊണ്ടാണിത്.

  നെറ്റ്ഫ്ലിക്സിന്റെ ഒറിജിനൽ സീരീസുകൾ മാർക്കറ്റിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ളവയാണെങ്കിലും മറ്റു കമ്പനികൾ വഴി ശക്തമായ വെല്ലുവിളിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. 2025തോടെ ഡിസ്നി പ്ലസ് നെറ്റ്ഫ്ലിക്സിന്റെ ആധിപത്യം തകർക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി പുതിയ നിയമവുമായി രംഗത്തെത്തുന്നത്.
  Published by:Joys Joy
  First published: