ഏഴ് വര്‍ഷം മുമ്പ് കാണാതായ വെബ് സീരിസിൽ വന്ന 14കാരനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയത് അമ്മ
- Published by:meera_57
- news18-malayalam
Last Updated:
തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ കുട്ടിയുടെ അമ്മയ്ക്കും അവരുടെ രണ്ടാമത്തെ ഭർത്താവിനുമൊപ്പമാണ് കണ്ടെത്തിയത്
യുഎസിൽ ഏഴ് വര്‍ഷം മുമ്പ് കാണാതായ ആണ്‍കുട്ടിയെ കണ്ടെത്തി. തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിൽ കുട്ടിയുടെ അമ്മയ്ക്കും അവരുടെ രണ്ടാമത്തെ ഭർത്താവിനുമൊപ്പമാണ് കണ്ടെത്തിയത്. കാണാതാകുമ്പോള്‍ ഏഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അബ്ദുൾ അസീസ് ഖാനെയാണ് കഴിഞ്ഞ മാസം ഒരു മോഷണ പരാതി അന്വേഷിക്കുന്നതിനിടെ പോലീസ് കണ്ടെത്തിയത്. ഏഴ് വര്‍ഷത്തോളമാണ് അവന്റെ മുഖം അവന്റെ പ്രിയപ്പെട്ടവരെ വേട്ടയാടിയത്.
കൊളറാഡോയിലെ ഹൈലാന്‍ഡ്‌സ് റാഞ്ചിലെ പോലീസ് സ്‌റ്റേഷനിലേക്ക് വന്ന ഒരു ഫോണ്‍ കോളില്‍ നിന്നാണ് അബ്ദുള്‍ അസീസിനെ കണ്ടെത്തുന്നതിനുള്ള സൂചന ലഭിച്ചത്. വിൽപ്പനയ്ക്ക് വെച്ച പൂട്ടിക്കിടന്ന വീട്ടിൽ മോഷണം ശ്രമം നടന്നുവെന്ന ഉടമസ്ഥന്റെ പരാതിയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. പതിവുപോലെയുള്ള ഒരു മോഷണ പരാതിയായിരിക്കുമെന്നാണ് ഡഗ്ലസ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍, അവര്‍ കണ്ടെത്തിയത് അസാധാരണമായ ഒരു കാഴ്ചയായിരുന്നു. വര്‍ഷങ്ങളോളം യുഎസിലെ ഒന്നിലധികം സംസ്ഥാനങ്ങളിലായി അന്വേഷണം വ്യാപിച്ചുകിടന്ന ഒരു കേസിനാണ് ഇതോടെ പരിസമാപ്തിയായത്.
advertisement
ഇപ്പോള്‍ 14 വയസ്സുള്ള അസീസിനെ 2017ലാണ് കാണാതായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ നിന്നാണ് അസീസിനെ കാണാതാകാകുന്നത്. കുട്ടിയെ കൂടെ നിര്‍ത്തുന്നതിന് അനുമതി ഇല്ലാത്ത അമ്മ റാബിയ ഖാലിദ് ആണ് അസീസിനെ തട്ടിക്കൊണ്ട് പോയത്. അതിന് ശേഷം ഇക്കഴിഞ്ഞ ഏഴ് വര്‍ഷത്തോളം അസീസിന്റെ പിതാവായ അബ്ദുള്‍ അവനെ കണ്ടെത്താനുള്ള പോരാട്ടത്തിലായിരുന്നു.
കുട്ടിയുടെ അമ്മ റാബിയ പിതാവ് അബ്ദുളുമായി കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച് കടുത്ത പോരാട്ടം നടത്തി വരികയായിരുന്നു. ജോലിയുടെ ഭാഗമായി അവര്‍ ന്യൂ ഓര്‍ലിയാന്‍സില്‍നിന്ന് അറ്റ്‌ലാന്റയിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിയവെ മകനെ കാണാനായി ഇത്രദൂരം പിന്നിട്ട് എത്തുന്നത് റാബിയക്ക് ബുദ്ധിമുട്ടുണ്ടാക്കി. 400 മൈല്‍ ദൂരം സഞ്ചരിക്കാന്‍ ഉണ്ടായിരുന്നിട്ടും അബ്ദുള്‍ അത് ബുദ്ധിമുട്ടായി കണക്കാക്കിയില്ല. ഞാന്‍ എന്റെ ജോലി സമയം അസീസിന് വേണ്ടി ക്രമീകരിച്ചു, നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രനോട്(എന്‍സിഎംഇസി) സംസാരിക്കവെ അബ്ദുള്‍ പറഞ്ഞു.
advertisement
എന്നാല്‍, കുട്ടിയെ കൈവശം വയ്ക്കുന്നതിനുള്ള അവകാശം നഷ്ടപ്പെടാന്‍ പോകുകയാണെന്ന മനസ്സിലാക്കിയ റാബിയ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയെന്ന കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു. 2017 നവംബര്‍ 27ന് കോടതിയില്‍ അവര്‍ ഹാജരാകേണ്ടിയിരുന്നു. എന്നാൽ ഇതിന് തൊട്ടുമുമ്പ് തന്റെ പുതിയ ഭര്‍ത്താവ് എലിയന്റ് ബ്ലെയ്ക്ക് ബൂര്‍ഷ്വായ്‌ക്കൊപ്പം അസീസിനെയും കൂട്ടി അവര്‍ ഓടിപ്പോകുകയായിരുന്നു.
അസീസിന്റെ കേസ് രാജ്യമെമ്പാടും ശ്രദ്ധ നേടി. നെറ്റ് ഫ്‌ളിക്‌സില്‍ അണ്‍സോള്‍വ്ഡ് മിസ്റ്ററീസ് എന്ന പേരിലിറങ്ങിയ ഡോക്യുമെന്ററി സീരിസില്‍ അസീസിന്റെ കഥ വിവരിച്ചിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന തിരോധാനങ്ങള്‍, ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍, അസാധാരണമായ ഏറ്റുമുട്ടലുകള്‍ എന്നിവയെല്ലാം ഈ സീരിസില്‍ ഉള്‍പ്പെട്ടിരുന്നു.
advertisement
യുഎസിലെ 11 സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ അസീസിനായി തിരിച്ചില്‍ നടത്തി. എന്നാല്‍ ഇക്കാലമത്രയും അസീസിനെക്കുറിച്ച് യാതൊരുവിധ സൂചനയും ലഭിച്ചില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ മോഷണം നടന്നതായി ഡഗ്ലസ് കൗണ്ടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിക്കുന്നത്. അവര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് സമീപത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ രണ്ട് കുട്ടികളെയും തൊട്ടടുത്ത് അലഞ്ഞുതിരിഞ്ഞിരുന്ന രണ്ട് മുതിർന്നവരെയും കണ്ടെത്തിയത് . പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് ഉത്തരം നല്‍കിയത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇവരുടെ യഥാര്‍ത്ഥ വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. മുതിര്‍ന്നവരില്‍ ഒരാള്‍ അബ്ദുളിന്റെ ഭാര്യ ഖാലിദ് ആയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് ഇവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഖാലിദിന്റെ രണ്ടാമത്തെ ഭര്‍ത്താവായ എലിയറ്റ് ബ്ലേക്ക് ബൂര്‍ഷ്വായായിരുന്നു കൂടെയുണ്ടായിരുന്നത്.
advertisement
"മോഷണശ്രമം നടന്നതായി ഞങ്ങള്‍ക്ക് പതിവായി പരാതി ലഭിക്കാറുണ്ട്. ഇതും അങ്ങനെയാണെന്നാണ് കരുതിത്. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യം കണ്ടെത്താന്‍ കഴിഞ്ഞത്. ഒടുവില്‍ ഏഴ് വര്‍ഷമായി കാണാതായ ഒരു കുട്ടിയെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിലേക്ക് അത് നയിച്ചു," പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഖാലിദിനും പങ്കാളിയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ ചമയ്ക്കല്‍, അധികാരികള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കല്‍, അതിക്രമിച്ചു കടക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും പത്ത് ലക്ഷം ഡോളര്‍ ബോണ്ടായും നില്‍കണം. മാര്‍ച്ച് 27ന് പ്രാഥമിക വാദം കേള്‍ക്കുന്നതിനായി ഇരുവരെയും കോടതിയില്‍ ഹാജരാക്കും.
advertisement
"ഒടുവില്‍ അസീസിനെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി നിങ്ങള്‍ നല്‍കി വന്ന എല്ലാവിധ പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. ഒരു കുടുംബമായി മുന്നോട്ട് പോകാനും ഒരുമിച്ച് ജീവിക്കാനും ഈ സമയത്ത് സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെടുകയാണ്," അസീസിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, അസീസും ഇവര്‍ക്കൊപ്പം കണ്ടെത്തിയ രണ്ടാമത്തെ കുട്ടിയും താത്കാലിക സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. കേസില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 07, 2025 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഏഴ് വര്‍ഷം മുമ്പ് കാണാതായ വെബ് സീരിസിൽ വന്ന 14കാരനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയത് അമ്മ