സ്പൈഡർമാൻ സ്റ്റാൻ ലീ അന്തരിച്ചു
Last Updated:
ലോസ് ഏഞ്ചലസ്: സ്പൈഡർമാൻ, അയൺമാൻ, ഹൾക്ക്, തോർ തുടങ്ങിയ സൂപ്പർ ഹീറോകളെ സൃഷ്ടിച്ച അമേരിക്കൻ കോമിക് ബുക്ക് കഥാകാരൻ സ്റ്റാൻ ലീ (95) അന്തരിച്ചു. ജാക്ക് കേർബി, സ്റ്റീവ് ഡിറ്റ്കോ തുടങ്ങിയ ആർട്ടിസ്റ്റുകളുമായി ചേർന്നാണ് സ്റ്റാൻ ലീ സൂപ്പർഹീറോകളെ മാർവൽ കോമിക്സുകളിലൂടെ രംഗത്തിറക്കിയത്.
ബ്ലാ ക്ക് പാന്തർ, എക്സ് മെൻ, ഫന്റാസ്റ്റിക് ഫോർ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളെ സൃഷ്ടിച്ചാണ് ലീ ലോകമെമ്പാടുമുള്ള ആരാധക ഹൃദയം കീഴടക്കിയത്. മാർവൽ സൂപ്പർഹീറോകളെ ആധാരമാക്കി പിറവിയെടുത്ത സിനിമകൾ സൂപ്പർ ഹിറ്റുകളായി. ഇവയിൽ മിക്ക സിനിമകളിലും ലീ അഭിനയിച്ചിട്ടുമുണ്ട്. ‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറി’ൽ ഒരു ബസ് ഡ്രൈവറായും ലീ എത്തിയിരുന്നു.
advertisement
റുമാനിയയിൽ നിന്നു യുഎസിലേക്ക് കുടിയേറിയ ജൂതകുടുംബമായിരുന്നു ലീയുടേത്. 1922 ഡിസംബർ 28ന് ജനനം. രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് സേനയിലെ സിഗ്നൽ വിഭാഗത്തിൽ ജോലിക്ക് ചേർന്നു. പിന്നീട് പരിശീലന ചിത്രങ്ങൾ തയാറാക്കുന്ന വിഭാഗത്തിലേക്ക് മാറി. യുദ്ധാനന്തരം മാർവൽ കോമിക്സിൽ എത്തി. അന്നുവരെ സൂപ്പർഹീറോ കഥാപാത്രങ്ങളിൽ ഡിസി കോമിക്സ് എന്ന കമ്പനിക്കുള്ള മേൽക്കൈ മാർവൽ കോമിക്സ് തകർത്തത് ലീയുടെ സൃഷ്ടികളിലൂടെയാണ്. പരേതയായ നടി ജോൺ ലീയാണ് ഭാര്യ.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 7:32 AM IST


