ഭാരം 64.8 ഗ്രാം; 31 ലക്ഷത്തിലധികം വിലമതിക്കുന്ന യുകെയിലെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി

Last Updated:

ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവിലയേറിയ സ്വര്‍ണക്കട്ടി കണ്ടെത്തുന്നത്

യുകെയിലെ ഷ്രോപ്‌ഷെയറില്‍ നിന്ന് മെറ്റല്‍ ഡിറ്റക്ടറിസ്റ്ററായ 67കാരന്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി. ഏകദേശം 30,000 പൗണ്ട് (31.62 ലക്ഷം രൂപ) ആണ് ഇതിന് വിലമതിക്കുന്നത്. ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് റിച്ചാര്‍ഡ് ബ്രോക്ക് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ സ്വര്‍ണക്കട്ടി കുഴിച്ചെടുത്തത്. സോമര്‍സെറ്റില്‍ നിന്ന് മൂന്നരമണിക്കൂറോളം യാത്ര ചെയ്താണ് ഷ്രോപ്‌ഷെയറിലെ ഒരു കുന്നില്‍ പ്രദേശത്തുനിന്ന് ഇക്കഴിഞ്ഞ മേയില്‍ ഈ കണ്ടെത്തല്‍ നടത്തിയത്. ഇദ്ദേഹത്തോടൊപ്പം ഒരു സംഘമാളുകളും പര്യവേഷണത്തില്‍ പങ്കാളികളായിരുന്നു.
തന്റെയൊപ്പമുണ്ടായിരുന്ന ബാക്കിയാളുകളുടെ പക്കല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പര്യവേഷണത്തിന്റെ തുടക്കത്തില്‍ കുറച്ച് തുരുമ്പിച്ച പഴയ കൂടാര കുറ്റികളാണ് തന്റെ മെറ്റല്‍ഡിറ്റക്ടര്‍ തിരിച്ചറിഞ്ഞതെന്നും റിച്ചാര്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ മണ്ണിനടിയില്‍ നിന്ന് അഞ്ച് മുതല്‍ ആറ് ഇഞ്ച് വലിപ്പമുള്ള എന്തോ കണ്ടെത്തി. മറ്റൊരു കൂടാര കുറ്റിയാണെന്ന് കരുതിയാണ് അദ്ദേഹം അവിടം കുഴിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 64.8 ഗ്രാം തൂക്കമുള്ള വലിയ സ്വര്‍ണക്കട്ടിയാണ് താന്‍ കണ്ടെത്തിയതെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
advertisement
അദ്ദേഹം കണ്ടെത്തിയ ഈ സ്വര്‍ണക്കട്ടി ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്. ഹിറോയുടെ നഗ്ഗറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്വര്‍ണക്കട്ടിക്ക് ലേലത്തില്‍ കുറഞ്ഞത് 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രവിലയേറിയ സ്വര്‍ണക്കട്ടി കണ്ടെത്തുന്നത്. മഞ്ച് വെന്‍ലോക്കിന് സമീപത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് സ്വര്‍ണക്കട്ടി കണ്ടെടുത്തത്. ഇത് കണ്ടെടുത്തതിന് സമീപം വര്‍ഷങ്ങള്‍ക്ക് മുമ്പ് റെയില്‍വെ ട്രാക്ക് കടന്നുപോയിരുന്നതായി കരുതപ്പെടുന്നു.
വലിയ തോതില്‍ സ്വര്‍ണനിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന വെയില്‍സില്‍ നിന്നുള്ള തീവണ്ടി ഈ വഴി കടന്നുപോയിട്ടുണ്ടാകണമെന്നും വിലയിരുത്തപ്പെടുന്നു. യുകെയിലെ വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലുമാണ് മുമ്പ് വലുപ്പമേറിയ സ്വര്‍ണക്കട്ടി കണ്ടെത്തിയിട്ടുള്ളതെന്ന് റിച്ചാര്‍ഡ് പറഞ്ഞു. റിച്ചാര്‍ഡ് കണ്ടെത്തിയ സ്വര്‍ണക്കട്ടി ഇപ്പോള്‍ ലേലത്തിന് വെച്ചിരിക്കുകയാണ്. ഇതിന് ഏകദേശം 30 ലക്ഷം രൂപ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ലേലത്തില്‍ എത്ര തുക ലഭിച്ചാലും അത് ഭൂമിയുടെ ഉടമയുമായി തുല്യമായി വിഭജിച്ചെടുക്കുമെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഭാരം 64.8 ഗ്രാം; 31 ലക്ഷത്തിലധികം വിലമതിക്കുന്ന യുകെയിലെ ഏറ്റവും വലിയ സ്വര്‍ണക്കട്ടി കണ്ടെത്തി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement