'കുംഭമേളയില്‍ പങ്കെടുക്കണം'; ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് എഴുതിയ കത്ത് നാലരക്കോടി രൂപയ്ക്ക് ലേലത്തില്‍
- Published by:ASHLI
- news18-malayalam
Last Updated:
കുംഭമേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ സുഹൃത്തിന് എഴുതിയ കത്താണ് വാര്‍ത്തകളിലിടം നേടിയത്
അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീന്‍ പവല്‍ മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെത്തിയ വാര്‍ത്ത വളരെയധികം ചര്‍ച്ചയായിരുന്നു. 'കമല' എന്ന പേര് സ്വീകരിച്ചാണ് ലോറീന്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റീവ് ജോബ്‌സ് എഴുതിയ ഒരു കത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കുംഭമേളയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തുന്നതിനെക്കുറിച്ച് അദ്ദേഹം തന്റെ സുഹൃത്തിന് എഴുതിയ കത്താണ് വാര്‍ത്തകളിലിടം നേടിയത്.
1974ല്‍ എഴുതിയ ഈ കത്ത് 500,312 ഡോളറിന് (4.32 കോടിരൂപ) ലേലത്തില്‍ വിറ്റഴിച്ചു. സ്റ്റീവ് ജോബ്‌സിന്റെ 19-ാം പിറന്നാളിന്റെ തലേദിവസം എഴുതിയ കത്താണിത്. ബാല്യകാല സുഹൃത്തായ ടിം ബ്രൗണിനെഴുതിയ കത്തിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയത്. തന്റെ ആത്മീയ ചിന്തകളെപ്പറ്റിയും സ്റ്റീവ് കത്തില്‍ വ്യക്തമാക്കുന്നു. സെന്‍ ബുദ്ധമതത്തെപ്പറ്റിയും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ പ്രയാഗ് രാജിലെ പ്രശസ്തമായ കുംഭമേളയില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും സ്റ്റീവ് കത്തില്‍ പറയുന്നുണ്ട്.
advertisement
'ഏപ്രിലില്‍ ആരംഭിക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ ഞാന്‍ പോകും. മാര്‍ച്ചില്‍ എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് പോകും. ഇതുവരെ ഉറപ്പിച്ചിട്ടില്ല,'' എന്ന് അദ്ദേഹം കത്തില്‍ പറയുന്നു. 'ശാന്തി, സ്റ്റീവ് ജോബ്‌സ്' എന്നെഴുതിയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെത്തിയ സ്റ്റീവ് ഉത്തരാഖണ്ഡിലെ നീം കരോളി ബാബയുടെ ആശ്രമം സന്ദര്‍ശിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നൈനിറ്റാളില്‍ എത്തിയപ്പോഴാണ് ഒരുവര്‍ഷം മുമ്പ് നീം കരോളി ബാബ അന്തരിച്ച വിവരം അദ്ദേഹം അറിഞ്ഞത്. എന്നാല്‍ അതില്‍ നിരാശനാകാതെ കൈന്‍ചി ദാമിലെ ആശ്രമത്തില്‍ കഴിഞ്ഞ സ്റ്റീവ് ജോബ്‌സ് നീം കരോളി ബാബയുടെ സന്ദേശങ്ങളും തത്വചിന്തയും ആഴത്തില്‍ പഠിക്കാന്‍ തീരുമാനിച്ചു. അതില്‍ അദ്ദേഹം ആശ്വാസം കണ്ടെത്തി. ഏഴ് മാസത്തോളം അദ്ദേഹം ഇന്ത്യയില്‍ കഴിഞ്ഞു.
advertisement
പിന്നീട് അദ്ദേഹം യുഎസിലേക്ക് തിരികെപ്പോയി. എന്നാല്‍ തിരികെയെത്തിയ തന്നെ തന്റെ മാതാപിതാക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റിയില്ലെന്ന് സ്റ്റീവ് ഒരിക്കല്‍ പറഞ്ഞിരുന്നു. '' എന്റെ തല മുണ്ഡനം ചെയ്തിരുന്നു. ഇന്ത്യയിലെ കോട്ടണ്‍ വസ്ത്രമാണ് ഞാന്‍ ധരിച്ചിരുന്നത്. വെയിലേറ്റ് എന്റെ നിറവും മാറിയിരുന്നു,'' സ്റ്റീവ് ജോബ്‌സ് പറഞ്ഞു.
ഇപ്പോഴിതാ സ്റ്റീവിന്റെ ആഗ്രഹം തന്നിലൂടെ നിറവേറ്റാനായി ഭാര്യയായ ലോറീന്‍ പവല്‍ മുന്നോട്ടുവന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും കുംഭമേളയില്‍ പങ്കെടുക്കാനും ഗംഗാ നദിയില്‍ പുണ്യസ്‌നാനം ചെയ്യാനുമുള്ള തന്റെ ആഗ്രഹം ഉപേക്ഷിക്കാന്‍ ലോറീന്‍ തയ്യാറായില്ല.
advertisement
12 വര്‍ഷം കൂടുമ്പോഴാണ് കുംഭ മേള ആഘോഷിക്കുന്നത്. ഹിന്ദുസമൂഹത്തിലെ ഏറ്റവും വലുതും പവിത്രവുമായ ഒത്തുചേരലുകളില്‍ ഒന്നാണ് മഹാ കുംഭമേള. മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ സംഗമിക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തര്‍ കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി എത്തുമെന്നാണ് കരുതുന്നത്. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 15, 2025 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'കുംഭമേളയില്‍ പങ്കെടുക്കണം'; ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് എഴുതിയ കത്ത് നാലരക്കോടി രൂപയ്ക്ക് ലേലത്തില്‍