'ജീവനക്കാരെല്ലാം മുസ്ലിങ്ങൾ'; ചെങ്കടലിലെ ആക്രമണങ്ങളില്‍ രക്ഷപ്പെടാന്‍ ജീവനക്കാരുടെ മതം വെളിപ്പെടുത്തി കപ്പലുകളുടെ സന്ദേശം

Last Updated:

ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ചരക്ക് കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്

News18
News18
ചെങ്കടല്‍ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്ന് ചരക്ക് കപ്പലുകള്‍ വഴിതിരിച്ച് വിടുന്നതായി നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം വെല്ലുവിളിയായതോടെ ഹൂതി വിമതരുടെ ആക്രമണം ഒഴിവാക്കാന്‍ ജീവനക്കാരുടെ മതം വെളിപ്പെടുത്തികൊണ്ടുള്ള സന്ദേശങ്ങള്‍ കപ്പലുകള്‍ അയക്കുന്നതായാണ് വിവരം.
ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ ചരക്ക് കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇത് ചില കപ്പലുകളില്‍ മുസ്ലീം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. ജീവനക്കാരെല്ലാം മുസ്ലീങ്ങള്‍ ആണെന്ന സന്ദേശമാണ് കപ്പലുകള്‍ ആക്രമണത്തില്‍ നിന്നും രക്ഷനേടാനായി നല്‍കുന്നത്.
ആക്രമണം തടയുന്നതിനുള്ള ശ്രമങ്ങള്‍ 
ഈ ആഴ്ച മാത്രം ഇസ്രായേലിലേക്ക് പോയ രണ്ട് ചരക്ക് കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചു മുക്കിയത്. ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കത്തെ ഹൂതികളുടെ ആക്രമണം സാരമായി ബാധിച്ചിട്ടുണ്ട്. എണ്ണ അടക്കമുള്ളവയുടെ ചരക്കുനീക്കത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന സമുദ്ര ഇടനാഴിയാണ് ചെങ്കടല്‍. ഹൂതികളുടെ ആക്രമണം ശക്തമായതോടെ ഇതുവഴിയുള്ള ചരക്ക് ഗതാഗതം ഗണ്യമായി കുറഞ്ഞു.
advertisement
ഗാസയിലെ സംഘര്‍ഷത്തില്‍ പാലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നാണ് ഇറാന്‍ പിന്തുണയ്ക്കുന്ന ഹൂതികള്‍ അവകാശപ്പെടുന്നത്. ഇസ്രായേലുമായി ബന്ധപ്പെട്ട് ചരക്ക് കൊണ്ടുപോകുന്ന കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടത്തുന്നതെന്നും ഇത്തരം കമ്പനികളെ നശിപ്പിക്കുമെന്നും ഹൂതികളുടെ നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതി ആവര്‍ത്തിച്ച് പറഞ്ഞു.
ആക്രമണങ്ങളില്‍ നിന്നും ഒഴിവാകാനുള്ള ശ്രമത്തിന്റെ ഭാഗമായി കപ്പലുകള്‍ അവയുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എഐഎസ്) ട്രാക്കിംഗ് പ്രൊഫൈലുകളിലാണ് ദൃശ്യമായ സന്ദേശങ്ങള്‍ ഉപയോഗിച്ച് മാറ്റം വരുത്തിയിട്ടുള്ളത്. എല്ലാ ജീവനക്കാരും ചൈനക്കരാണ്, എല്ലാ ജീവനക്കാരും മുസ്ലീങ്ങളാണ് തുടങ്ങിയ സന്ദേശങ്ങളാണ് ഇതില്‍ കപ്പലുകള്‍ നല്‍കുന്നത്. ചില കപ്പലുകള്‍ ഇസ്രായേലുമായി കമ്പനിക്ക് ബന്ധമില്ലെന്ന് തന്നെ വ്യക്തമായി പറയുന്നു.
advertisement
മറൈന്‍ ട്രാഫിക്കില്‍ നിന്നും എല്‍എസ്ഇജിയില്‍ നിന്നുമുള്ള വിവരങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സുരക്ഷാ നടപടികള്‍ വെല്ലുവിളിയാകുന്നു
അപകട സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ നടപടികള്‍ വെല്ലുവിളിയാകുന്നതായി സമുദ്ര സുരക്ഷാ സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണ സാധ്യത കുറയ്ക്കാന്‍ കപ്പല്‍ കമ്പനികള്‍ അസാധാരണമായ ശ്രമങ്ങള്‍ നടത്തുകയാണ്. എങ്കിലും ഇത്തരം ശ്രമങ്ങള്‍ കുറഞ്ഞ അളവില്‍ ചരക്ക് കപ്പലുകളെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്.
ഹൂതികള്‍ക്ക് വിപുലമായ രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. ഈ ആഴ്ച ഹൂതികള്‍ മുക്കിയ രണ്ട് കപ്പലുകളും കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ തീരത്ത് നങ്കൂരമിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. ഹൂതികളുടെ ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ഇസ്രായേലുമായുള്ള ബന്ധം കപ്പല്‍ക്കമ്പനികള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
advertisement
ചെനീസ്, റഷ്യന്‍ കപ്പലുകള്‍ക്കുനേരെയും ആക്രമണം 
ഹൂതികള്‍ മറ്റ് കപ്പല്‍ക്കമ്പനികളെ ആക്രമിക്കില്ലെന്ന് നേരത്തെ ഉറപ്പുനല്‍കിയെങ്കിലും പ്രധാന ശക്തികളുടെ കപ്പലുകളും ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 2024 മാര്‍ച്ചില്‍ ചൈനീസ് നിര്‍മ്മിത ടാങ്കര്‍ ഹുവാങ് പു ഒരു ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. റഷ്യന്‍ കപ്പലുകളും സമാനമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഇന്‍ഷൂറന്‍സ് ചെലവ് ഉയരുന്നു
ഗാസയിലെ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ചെങ്കടലും ബാബ് അല്‍-മന്ദാബ് കടലിടുക്കും ഇപ്പോഴും ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലകളായാണ് കണക്കാക്കപ്പെടുന്നതെന്ന് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ഏയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പല്‍ കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ഏയോണ്‍ നിര്‍ദ്ദേശിക്കുന്നു.
advertisement
സമീപകാലത്തുണ്ടായ വര്‍ദ്ധിച്ച ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചരക്ക് കപ്പല്‍ മേഖലയിലെ കാര്‍ഗോ ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ ഇരട്ടിയായി. ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ അപകടം പിടിച്ച റൂട്ടുകളിലെ ഇന്‍ഷുറന്‍സ് കവറേജ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മലയാളം വാർത്തകൾ/ വാർത്ത/World/
'ജീവനക്കാരെല്ലാം മുസ്ലിങ്ങൾ'; ചെങ്കടലിലെ ആക്രമണങ്ങളില്‍ രക്ഷപ്പെടാന്‍ ജീവനക്കാരുടെ മതം വെളിപ്പെടുത്തി കപ്പലുകളുടെ സന്ദേശം
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement