ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും; ചേരിചേരാ രാജ്യങ്ങളുടെ പിന്തുണ തേടും

Last Updated:

യുക്രേനിയൻ പ്രസിഡന്റ് തന്റെ പതിവ് ഒലിവ് പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച് വിമാനമിറങ്ങുന്ന ദൃശ്യങ്ങൾ ജാപ്പനീസ് മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്തിരുന്നു

വ്ളോഡിമിർ സെലെൻസ്കി
വ്ളോഡിമിർ സെലെൻസ്കി
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി (Volodymyr Zelenskyy) ജപ്പാനിലെത്തി. ചേരിചേരാ രാജ്യങ്ങളുടെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഫ്രഞ്ച് സർക്കാരിന്റെ വിമാനത്തിലാണ് സെലൻസ്കി ഹിരോഷിമയിൽ എത്തിയത്. സൗദി അറേബ്യയിലെ ജിദ്ദയിൽ അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനും സെലൻസ്കി വെള്ളിയാഴ്ച എത്തിയിരുന്നു.
അമേരിക്ക, ജപ്പാൻ, ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, കാനഡ തുടങ്ങിയ ജി 7 രാജ്യങ്ങളിൽ പലതും റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തിന്റെ അനന്തര ഫലങ്ങൾ നേരിടുകയാണ്. ഇതിനിടെയാണ് സെലെൻസ്കി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്.
യുക്രേനിയൻ പ്രസിഡന്റ് തന്റെ പതിവ് ഒലിവ് പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച് വിമാനമിറങ്ങുന്ന ദൃശ്യങ്ങൾ ജാപ്പനീസ് മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്തിരുന്നു. “ജപ്പാനിൽ G7 മീറ്റിങ്ങിനായി എത്തിയിരിക്കുന്നു. ഇവിടെ വെച്ച് പ്രധാനപ്പെട്ട മീറ്റിംഗുകൾ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നും ജപ്പാനിലെത്തിയ ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.
advertisement
ജി 7 മീറ്റിങ്ങിൽ സെലെൻസ്കിയുടെ സാന്നിധ്യം നിർണായകമാണെന്ന് ഫ്രഞ്ച്, യൂറോപ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. “യുക്രെയ്നിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ചേരിചേരാ രാജ്യങ്ങളെ ബന്ധിപ്പിക്കാൻ ഞങ്ങൾ എല്ലാ മാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്,” ഒരു ഫ്രഞ്ച് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉച്ചകോടിയിൽ വെച്ച് ജി 7 നേതാക്കളുമായും, റഷ്യയുമായി ഇപ്പോളും ബന്ധം പുലർത്തുന്ന ഇന്ത്യ, ബ്രസീലിൽ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും സെലെൻസ്കി ഉഭയകക്ഷി ചർച്ചകൾ നടത്തും.
Summary: All eyes on Ukraine president Volodymyr Zelenskyy as he arrives for the G7 summit in Japan. Zelenskyy was seen wearing his staple olive green attire while landing the place of event. Zelenskyy spoke to the G7 leaders in an effort to garner support for Ukraine’s defence against Russian aggression on a global scale. The summit has largely been centred on the war in Ukraine
മലയാളം വാർത്തകൾ/ വാർത്ത/World/
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും; ചേരിചേരാ രാജ്യങ്ങളുടെ പിന്തുണ തേടും
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement