advertisement

ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനിൽ പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ 23കാരനെ വധിച്ചു

Last Updated:

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്നും അഴിമതി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് 23 കാരനായ മുഹമ്മദ് ഗൊബാദ്‌ലൂവിനെ കോടതി ശിക്ഷിച്ചത്

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 23കാരനെ തൂക്കിക്കൊന്നു. പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയെന്നും അഴിമതി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് 23 കാരനായ മുഹമ്മദ് ഗൊബാദ്‌ലൂവിനെ കോടതി ശിക്ഷിച്ചത്. 2022- ൽ ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ മഹ്‌സ അമിനി എന്ന കുര്‍ദിഷ് യുവതി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാനിൽ രാജ്യവ്യാപകമായി ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിപ്പടർന്നത്. പോലീസ് കസ്റ്റഡിയിലിരിക്കെയുള്ള അമിനിയുടെ മരണം വ്യാപകമായ സർക്കാർ വിരുദ്ധ പ്രതിഷേധത്തിലേക്ക് നയിക്കുകയായിരുന്നു.
അതേസമയം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ ഗൊബാദ്‌ലൂവിന് വധശിക്ഷ നടപ്പിലാക്കിയതിൽ വിമർശനവുമായി രംഗത്തെത്തി. യുവാവിന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ ബൈപോളാർ അവസ്ഥ ഇറാന്റെ നീതിന്യായ വ്യവസ്ഥ പരിഗണിച്ചില്ലെന്നും ഇവർ പ്രസ്താവിച്ചു. കോടതിയിൽ ഇയാൾ മാനസിക വൈകല്യമുള്ള ആളാണെന്ന് അവകാശപ്പെട്ടെങ്കിലും വിചാരണ വേളയിൽ ഈ വാദം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മഹ്‌സ അമിനിയുടെ കേസ് ഇറാൻ അധികാരികൾക്കെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. യുവതിയുടെ മരണവും തുടർന്നുള്ള പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു . ഈ സാഹചര്യം ഇറാൻ കൈകാര്യം ചെയ്ത രീതിയെയും പലരും വിമർശിച്ചിരുന്നു. കൂടാതെ പ്രതിഷേധകരെ അടിച്ചമര്‍ത്തുന്നതിലും രാജ്യം കൈകൊണ്ട ശിക്ഷ നടപടികൾക്ക് എതിരെയും വലിയ ആശങ്ക ഉയർന്നു. അതേസമയം മഹ്‌സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളും തുടർന്നുള്ള പ്രതിഷേധങ്ങളും രാജ്യത്ത് മനുഷ്യാവകാശങ്ങളും നീതിന്യായ നടപടികളും ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തു കാണിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ഹിജാബ് വിരുദ്ധ പ്രക്ഷോഭം: ഇറാനിൽ പോലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ 23കാരനെ വധിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement