'ഹമാസ്താൻ ഉണ്ടാകാൻ സമ്മതിക്കില്ല; യുദ്ധാനന്തര ഗാസയിൽ ഇനിയൊരു ഹമാസ് ഉണ്ടാകില്ല': ബെഞ്ചമിൻ നെതന്യാഹു
- Published by:Rajesh V
- news18-malayalam
Last Updated:
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദേശമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശം
ഹമാസിനെതിരേ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ്താൻ ഉണ്ടാകാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദേശമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശം.
'ഇനി ഹമാസോ ഹമാസ്താനോ ഉണ്ടാകില്ല. നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കും.' ട്രാൻസ്-ഇസ്രായേൽ പൈപ്പ്ലൈൻ യോഗത്തിൽ നെതന്യാഹു പറഞ്ഞു. അതേസമയം, ട്രംപ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദ്ദേശങ്ങൾ ഹമാസ് മധ്യസ്ഥർ പരിശോധിക്കുകയാണെന്നാണ് വിവരം. ഗാസയിലെ സംഘർഷം അവസാനിപ്പിക്കുകയും ഇസ്രായേൽ സേനയെ മേഖലയിൽനിന്ന് പിൻവലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണ് ഹമാസ് ലക്ഷ്യമിടുന്നത്.
ഗാസയില്‍ വെടിനിര്‍ത്താൻ യുഎസ് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ ഇസ്രായേല്‍ അംഗീകരിച്ചെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വെടിനിര്‍ത്തലിനാണ് ഇസ്രായേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്. ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
advertisement
Summary: Israeli Prime Minister Benjamin Netanyahu said Israel would completely eliminate Hamas in his first public remark since US President Donald Trump claimed that Israel agreed to a 60-day ceasefire plan in Gaza.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 03, 2025 6:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഹമാസ്താൻ ഉണ്ടാകാൻ സമ്മതിക്കില്ല; യുദ്ധാനന്തര ഗാസയിൽ ഇനിയൊരു ഹമാസ് ഉണ്ടാകില്ല': ബെഞ്ചമിൻ നെതന്യാഹു