പലസ്തീനുമാ‌യി സ്വതന്ത്ര വ്യാപാരത്തിന് ബ്രസീല്‍ അംഗീകാരം നൽകി

Last Updated:

ഒരു ദശാബ്ദത്തിലേറെയായി അംഗീകാരം ലഭിക്കാതെ കിടന്നിരുന്ന സ്വതന്ത്ര വ്യാപാര കരാറിനാണ് ഇപ്പോൾ അംഗീകാരം നൽകിയത്

(Image: Reuters)
(Image: Reuters)
പലസ്തീനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ബ്രസീല്‍ അംഗീകാരം നൽകി. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ കസ്റ്റംസ് തീരുവയില്ലാതെ പലസ്തീൻ ഉൽപ്പനങ്ങൾ ബ്രസീലിലേക്ക് കൊണ്ടുവരാൻ സാധിക്കും. പലസ്തീനിയുമായി സ്വതന്ത്ര കരാർ അംഗീകരിക്കുന്ന സൗത്ത് അമേരിക്കൻ ​വ്യാപാര ​കൂട്ടായ്മയിലെ ആദ്യ രാജ്യമാണ് ബ്രസീലെന്നും ലുല പറഞ്ഞു.
ഒരു ദശാബ്ദത്തിലേറെയായി അംഗീകാരം ലഭിക്കാതെ കിടന്നിരുന്ന സ്വതന്ത്ര വ്യാപാര കരാറിനാണ് ഇപ്പോൾ അംഗീകാരം നൽകിയത്.
“അയൽരാജ്യങ്ങളുമായി സമാധാനപരമായും യോജിപ്പിലും ജീവിക്കാൻ കഴിയുന്ന ‌പലസ്തീൻ രാഷ്ട്രത്തിനുള്ള മൂർത്തമായ സംഭാവനയാണ് കരാർ,” ബ്രസീൽ വിദേശകാര്യ മന്ത്രാലയം ‍‌പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും 2010ൽ ബ്രസീലിയൻ തലസ്ഥാനത്ത് പലസ്തീൻ എംബസി നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്ത ബ്രസീൽ, ദക്ഷിണ അമേരിക്കയിലെ മെർകോസൂർ വ്യാപാര സംഘവും പലസ്തീൻ അതോറിറ്റിയും തമ്മിൽ 2011ൽ ഒപ്പുവച്ച കരാർ വെള്ളിയാഴ്ച അംഗീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു.
advertisement
മറ്റ് മെർകോസൂർ അംഗങ്ങളും ഇതേ പാത പിന്തുടരുമോ എന്ന് വ്യക്തമല്ല. അർജന്റീന എന്തായാലും ഇതിന് തയാറാകില്ല. ഉറുഗ്വേയുടെയും പരാഗ്വേയുടെയും വിദേശ മന്ത്രാലയങ്ങൾ നിലപാട് വ്യക്തമാക്കിയിട്ടില്ല‌.
ബ്രസീലിയൻ അംബാസഡർ ഇബ്രാഹിം അൽ സെബൻ ബ്രസീലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.
"പലസ്തീനിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിത്," അദ്ദേഹം റോയിട്ടേഴ്സിന് നൽകിയ സന്ദേശത്തിൽ പറഞ്ഞു, മെർകോസറുമായുള്ള പലസ്തീനിന്റെ വ്യാപാരം നിലവിൽ പ്രതിവർഷം 32 ദശലക്ഷം ഡോളർ മാത്രമാണ് ഇതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വളരുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
Summary: Brazil has enacted a free trade agreement with Palestinian Authority that had been pending ratification for over a decade.
മലയാളം വാർത്തകൾ/ വാർത്ത/World/
പലസ്തീനുമാ‌യി സ്വതന്ത്ര വ്യാപാരത്തിന് ബ്രസീല്‍ അംഗീകാരം നൽകി
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement