ശവസംസ്കാര ചടങ്ങുകൾക്ക് 9 ലക്ഷം ചെലവ്; ബ്രിട്ടീഷ് കുടുംബങ്ങൾ കടക്കെണിയിലാകുന്നു
- Published by:meera_57
- news18-malayalam
Last Updated:
2021 ന് ശേഷം ബ്രിട്ടനിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവുകളിൽ 3.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജീവിച്ചിരിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ചെലവ് മരണങ്ങളുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടുകയാണ് ബ്രിട്ടീഷ് ജനത. 2021 ന് ശേഷം ബ്രിട്ടനിൽ ശവസംസ്കാര ചടങ്ങുകളുടെ ചെലവുകളിൽ 3.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രിയപ്പെട്ടവർ മരിച്ചാൽ ആശുപത്രിയിൽ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കർമ്മങ്ങൾക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതൽ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകൾ.
സൺലൈഫ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം 2023 ൽ സംസ്കാര ചടങ്ങുകൾക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയർന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ചെലവാണിത്. 21 ദിവസങ്ങൾ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവർ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകൾ പൂർത്തിയാക്കുകയും വേണം. എന്നാൽ സംസ്കാര ജോലികൾ ചെയ്യുന്നവർക്കായി ആകെ തുകയുടെ പകുതി വരെ മുൻകൂറായി നൽകണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്.
നാല് ലക്ഷം രൂപയോളമാണ് ഒരു ശവസംസ്കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ് കുറഞ്ഞ രീതിയിൽ ചടങ്ങുകൾ നടത്താൻ കുടുംബങ്ങൾ ശ്രമിക്കുന്നുണ്ട്. പലപ്പോഴും കുടുംബങ്ങളെ കടക്കെണിയിലേക്കും ബന്ധങ്ങളുടെ പിളർപ്പിലേക്കും വരെ ഈ വർധിച്ച ചെലവുകൾ നയിക്കുന്നുവെന്നാണ് വിവരം. ഡിപ്പാർട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ (ഡിഡബ്ല്യൂപി) നൽകുന്ന സർക്കാർ ഗ്രന്റുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അതിന് അർഹരല്ല. ഇനി അർഹത ഉള്ളവർക്ക് പണം ലഭിക്കാൻ മൂന്ന് മുതൽ ആറ് മാസം വരെ കാലതാമസവും നേരിടേണ്ടി വരികയും ചെയ്യുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 04, 2024 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ശവസംസ്കാര ചടങ്ങുകൾക്ക് 9 ലക്ഷം ചെലവ്; ബ്രിട്ടീഷ് കുടുംബങ്ങൾ കടക്കെണിയിലാകുന്നു