‘ക്യാൻസറിന് തുല്യം’: കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കെ-പോപ് ബാന്റുകളായ BTS, ബ്ലാക്ക്പിങ്ക് തുടങ്ങിയവ കൂടുതൽ ജനപ്രിയമായി മാറുന്ന സാഹചര്യത്തിലാണ് പുതിയ നടപടികളുമായി ഉത്തര കൊറിയൻ അധികൃതർ രംഗത്തെത്തുന്നത്.
പ്രശസ്തമായ ദക്ഷിണ കൊറിയൻ സംഗീത രൂപമായ കെ-പോപിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. കെ-പോപ് ഒരു വിഷം കൂടിയ കാൻസർ ആണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇത്തരം സംഗീതം രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു എന്നും അഭിപ്രായപ്പെട്ടു. ക്യാപിറ്റലിസ്റ്റിക് (മുതലാളി വർഗ) ജീവിത രീതിക്കെതിരെയും, പാശ്ചാത്യ സംസ്കാരങ്ങൾക്കെതിരെയും ഉത്തര കൊറിയ നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഉത്തര കൊറിയൻ സർക്കാർ പത്രം ഈയടുത്ത് ‘മുതലാളി വർഗ സംസ്കാരം’ രാജ്യത്തേക്ക് വ്യാപിക്കുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് ദക്ഷിണ കൊറിയൻ വാർത്ത ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്യുന്നു. ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കെ-പോപ് മ്യൂസിക്കിന്റെ സ്വാധീനം യുവാക്കളുടെ വസ്ത്ര ധാരണ ശീലം, ഹെയർസ്റ്റൈൽ, സംസാരം, സ്വഭാവം എന്നിവയിൽ മാറ്റം വരുത്താൻ കാരണമായെന്നും ഭാവിയിൽ ഉത്തര കൊറിയ ഒരു ‘നനഞ്ഞ മതിൽ’ പോലെ തകർന്നു വീഴുമെന്നും ഉൻ അഭിപ്രായപ്പെടുന്നു.
advertisement
എന്നാൽ കിം ജോംഗ് ഉന്നിന് മ്യൂസിക്കിനോടുള്ള താൽപര്യക്കുറവ് ഈയടുത്ത സംഭവിച്ച മാറ്റമാണെന്നും റിപ്പോർട്ട് പറയുന്നു. മുൻകാലങ്ങളിൽ കെ-പോപ് സംഗീതം ഇദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്നും പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു,
2018 ൽ ദക്ഷിണ കൊറിയൻ മ്യൂസിക് ബാന്റുകളായ റെഡ് വെൽവെറ്റ്, ചോ യോങ് പിൽ എന്നിവ പ്യോങ്യാങ് സന്ദർശിച്ചുവെന്നും പരിപാടി അവതരിപ്പിച്ചെന്നും ഉത്തര കൊറിയൻ വാർത്താ വിതരണ ഏജൻസിയായ KCNA റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരിപാടിയിൽ പെങ്കെടുക്കുന്ന ആദ്യത്തെ നോർത്ത് കൊറിയൻ നേതാവായിരുന്നു കിം ജോങ് ഉൻ.
advertisement
എന്നാൽ ഈയടുത്ത കാലത്തായി സൗത്ത് കൊറിയൻ പോപ്പ് സംസ്‍കാരം, കെ-ഡ്രാമ, കെ-പോപ് വീഡിയോ, സിനിമകൾ എന്നിവക്കെതിരെ കിം ജോങ് ഉൻ രംഗത്തു വരാൻ തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, സ്‌പൈക്, കളർ ചെയ്യൽ തുടങ്ങിയ ‘സോഷ്യലിസ്റ്റ് അല്ലാത്ത’ ഹെയർ സ്റ്റൈലുകളും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിലവിൽ 215 ഹെയർ സ്റ്റൈലുകൾ മാത്രമേ അനുവദനീയമുള്ളൂ.
advertisement
കീറിയ, സ്‌കിന്നി സ്റ്റൈലിലുള്ള ജീൻസുകൾ, മുദ്രാവാക്യങ്ങൾ എഴുതിയ ടി ഷർട്ടുകൾ, മൂക്ക് കുത്തൽ തുടങ്ങിയ സ്റ്റൈലുകളും ഉത്തര കൊറിയയിൽ അനുവദനീയം അല്ല. കെ-പോപ് ബാന്റുകളായ BTS, ബ്ലാക്ക്പിങ്ക് തുടങ്ങിയവ കൂടുതൽ ജനപ്രിയമായി മാറുന്ന സാഹചര്യത്തിലാണ് പുതിയ നടപടികളുമായി ഉത്തര കൊറിയൻ അധികൃതർ രംഗത്തെത്തുന്നത്.
ഈയടുത്ത് കിം ജോംങ് ഉൻ അത്യാസന്ന നിലയിലാണെന്ന് വാർത്തകൾ വന്നിരുന്നു. പല ഡിറ്റക്ടീവ് ഏജൻസികളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. റിപ്പോർട്ടുകളിൽ, അദ്ദേഹം ധരിച്ചിരിക്കുന്ന ഒമ്പത് ലക്ഷത്തോളം വില വരുന്ന സ്വിസ് വാച്ചിൽനിന്ന് കിം ജോംങ് ഉന്നിന്‍റെ ഭാരം വളരെയധികം കുറഞ്ഞുവെന്ന് പറയപ്പെടുന്നു. അടുത്തിടെ കിം ജോങ് ഉൻ ഏറെ കാലം മുഖ്യധാരയിൽനിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്‍റെ വാച്ചിൽ നിന്നുള്ള ശരീര ഭാരം വാർത്തയാകുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 14, 2021 11:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
‘ക്യാൻസറിന് തുല്യം’: കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ


