വടക്കൻ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ മങ്കിപോക്സ് (Monkeypox)കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനകം കാനഡ, ഇറ്റലി, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ ആദ്യ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ഇന്നലെ കാനഡയിൽ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കാനഡയിലെ ക്യുബിക് പ്രവിശ്യയിലാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്ക് രോഗം വ്യാപിച്ചതായാണ് സംശയിക്കുന്നതെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും മറ്റ് നടപടികളും സ്വീകരിച്ചു വരികയാണെന്ന് അധികൃതകർ അറിയിച്ചു.
വടക്കൻ അമേരിക്കയിലും യൂറോപ്പിലുമാണ് നിലവിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. തുടർന്ന് അതിവേഗതയിലാണ് രോഗവ്യാപനമുണ്ടാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. വടക്കൻ അമേരിക്കയിലും യൂറോപ്പിലുമാണ് കൂടുതൽ ആശങ്ക.
Also Read-
ഹീലുള്ള ചെരിപ്പുകൾ നിർമ്മിച്ചത് പുരുഷൻമാർക്ക് വേണ്ടി; അത് സ്ത്രീകൾക്കിടയിൽ തരംഗമായത് എങ്ങനെ?ഇറ്റലിയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് കാനറി ദ്വീപിൽ നിന്ന് എത്തിയ ആൾക്കാണ്. രോഗിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ ആഴ്ച്ച ആദ്യമാണ് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലും പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലും രോഗം സ്ഥിരീകരിച്ചത്.
ഈ മേഖലയിൽ നിലവിൽ നാൽപ്പതോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായാണ് അധികൃതർ ഔദ്യോഗികമായി പറയുന്നത്. സ്പെയിനിൽ ബുധനാഴ്ച്ച മങ്കിപോക്സ് ബാധിച്ചതായി കരുതുന്ന 23 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. പോർച്ചുഗീസിൽ 20 പേർ ഇതിനകം നിരീക്ഷണത്തിലാണ്.
Also Read-
ടോയ്ലറ്റിലെ ഡ്യൂവൽ ഫ്ളഷ് ബട്ടണുകൾ എന്തിന്? ഈ കണ്ടുപിടിത്തത്തിന് പിന്നാലാര്? ഗുണദോഷങ്ങൾ അറിയാംഅപൂർവമായി മാത്രം മാരകമായി മാറുന്ന രോഗമാണ് മങ്കിപോക്സ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടാഴ്ച്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. നമ്മുടെ നാട്ടിലെ ചിക്കൻപോക്സിന് സമാനമാണെങ്കിലും അതിനേക്കാൾ വലിയ വേദനയും ബുദ്ധിമുട്ടുകളുമാണ് അസുഖം മൂലം അനുഭവിക്കേണ്ടി വരിക. രോഗം കണ്ടെത്തിയാൽ ചിക്കൻപോക്സിന് സമാനമായി രോഗയിൽ നിന്ന് അകലം പാലിക്കുകയും വേണം.
പലപ്പോഴും മുഖത്ത് കാണുന്ന കുമിളകൾ പോലുള്ള ലക്ഷണങ്ങളിലൂടെയാണ് ആദ്യം കാണുക. തുടർന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുമിളകൾ പൊങ്ങും. സ്വകാര്യഭാഗങ്ങളിൽ വരെ കുമിളകൾ പ്രത്യക്ഷപ്പെടും. ഒപ്പം പനി, പേശി വേദന, വിറയൽ എന്നിവയുമുണ്ടാകും. രണ്ടാഴ്ച്ചയാണ് സാധാരണഗതിയിൽ അസുഖം ഭേദമാകാനുള്ള സമയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.