പ്രായപൂർത്തിയാകാത്ത 91 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ശിശു സംരക്ഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരനെതിരെ കേസ്

Last Updated:

ഓസ്ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനെതിരെ 1,623 ഓളം കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്

Australian Police
Australian Police
91 കുട്ടികളെ ദുരുപയോഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഓസ്ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനെതിരെ കേസ്. 1,623 ഓളം കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ഫെഡറല്‍ പോലീസ് നോര്‍ത്തേണ്‍ കമാന്‍ഡ് അസിസ്റ്റന്റ് ജസ്റ്റിന്‍ ഗോഫ് ചൊവ്വാഴ്ച പറഞ്ഞു.’40 വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും ഭയാനകമായ ബാലപീഡന കേസുകളില്‍ ഒന്നാണിത്’ ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മൈക്കല്‍ ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു,
45 കാരനായ പ്രതി 2022 ഓഗസ്റ്റ് മുതല്‍ ക്വീന്‍സ്ലാന്‍ഡ് സ്റ്റേറ്റില്‍ കസ്റ്റഡിയിലാണ്. 2007 മുതല്‍ 2013 വരെയും 2018 മുതല്‍ 2022 വരെയും ബ്രിസ്ബേനിലെ 10 ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതിനിടെയും 2013 ലും 2014 ലും ഒരു വിദേശ കേന്ദ്രത്തിലും 2014 നും 2017 നും ഇടയില്‍ സിഡ്‌നിയില്‍ ഒരു കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയും ഇയൾപീഡനം നടത്തുകയും കുട്ടികള്‍ക്ക് നേരയുള്ള കുറ്റകൃത്യങ്ങള്‍ ഫോണുകളിലും ക്യാമറകളിലും പകര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു.
advertisement
136 ബലാത്സംഗക്കേസുകളും 10 വയസ്സിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 110 കേസുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ കുട്ടികളും പെണ്‍കുട്ടികളായിരുന്നു, ഇതില്‍ ചിലര്‍ക്ക് ഇപ്പോള്‍ 18 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
പ്രായപൂർത്തിയാകാത്ത 91 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ശിശു സംരക്ഷണ കേന്ദ്രത്തിലെ മുൻ ജീവനക്കാരനെതിരെ കേസ്
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement