വെടിനിർത്തൽ പ്രാബല്യത്തിലില്ല; ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ

Last Updated:

മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ പിന്മാറ്റം

News18
News18
ഗാസയിൽ വെടിനിർത്തൽ കരാർ അവസാന നിമിഷം നടപ്പായില്ല. മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക ഹമാസ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ പിന്മാറ്റം. കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട 19 വയസ്സിന് താഴെയുള്ള എല്ലാ പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഞായറാഴ്ച്ച പ്രാദേശികസമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണു മധ്യസ്ഥരായ ഖത്തർ അറിയിച്ചിരുന്നത്. ​ഗാസയിലെ സമാധാനപ്പുലരിക്കായി ലോക രാജ്യങ്ങളും കാത്തിരിക്കുകയായിരുന്നു.
മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് നൽകിയില്ലെന്നും ഹമാസ് അവരുടെ വാക്കുപാലിക്കുന്നതു വരെ വെടിനിർത്തൽ പ്രാബല്യത്തിൽ വരില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്നും കരാർ വ്യവസ്ഥകൾ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികൾ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. അതേസമയം സാങ്കേതിക പ്രശ്നം കാരണമാണു പട്ടിക കൈമാറാൻ വൈകിയതെന്നാണു ഹമാസിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/World/
വെടിനിർത്തൽ പ്രാബല്യത്തിലില്ല; ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ
Next Article
advertisement
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
തല കയറിൽ, ഉടൽ പുഴയിൽ; കോഴിക്കോട് പാലത്തിൽ കയർകെട്ടി ചാടിയയാൾക്ക് ദാരുണാന്ത്യം
  • കോഴിക്കോട് തുഷാരഗിരി പാലത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തറ്റു മരിച്ച നിലയിൽ കണ്ടെത്തി.

  • മരിച്ചയാളുടെ ചെരിപ്പും ഇരുചക്രവാഹനവും പാലത്തിന് സമീപം കണ്ടെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.

  • വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തലമാത്രം തൂങ്ങിക്കിടക്കുന്നത് കണ്ടത്, തുടർന്ന് പൊലീസിനെ അറിയിച്ചത്.

View All
advertisement