ഇസ്രായേല്‍- ഇറാന്‍ സംഘർഷം; അപകട സാധ്യത വിലയിരുത്തി പ്രവർത്തിക്കാൻ വിമാനകമ്പനികളോട് കേന്ദ്രസർക്കാർ

Last Updated:

എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ തുടങ്ങി വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇറാനു മുകളിലൂടെയുള്ള സർവീസുകള്‍ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി വ്യോമയാന മന്ത്രാലയം. ഓരോ കമ്പനികളോടും സ്വന്തം ഉത്തരവാദിത്തത്തിൽ അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തി പ്രവർത്തിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ തുടങ്ങി വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇറാനു മുകളിലൂടെയുള്ള സർവീസുകള്‍ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിമാനങ്ങൾ പറത്തുന്നതുമായി ബന്ധപ്പെട്ട് അപകടസാധ്യത വിലയിരുത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാങ് വുവൽനം ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികളുമായി ആശയവിനിമയം നടത്തുകയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേല്‍- ഇറാന്‍ സംഘർഷങ്ങളുടെ പ്രതിസന്ധികൾക്കിടയിൽ വിമാനക്കമ്പനികൾക്ക് മന്ത്രാലയത്തിൻ്റെയോ ഡിജിസിഎയുടെയോ പ്രത്യേകം നിർദ്ദേശങ്ങൾ ഉണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എയർ ഇന്ത്യയുടെ ചില അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മറ്റ് പാതകളിലൂടെ സർവീസ് നടത്തുന്നുണ്ട്. എന്നാൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കൂടാതെ വിസ്താര തങ്ങളുടെ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഫ്ലൈറ്റിന്റെ റൂട്ടിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതുമൂലം യാത്രാ സമയം അരമണിക്കൂറോളം വർദ്ധിക്കുകയും ചെയ്തു. വാണിജ്യ വിമാനക്കമ്പനികൾക്ക് നോ-ഫ്ലൈ ചട്ടങ്ങൾ പാലിക്കുന്നതിനായി കൂടുതൽ യാത്ര ചെയ്യേണ്ടി വന്നേക്കാമെന്നും ഇത് ഉയർന്ന ഇന്ധനച്ചെലവിലേക്ക് നയിക്കുമെന്നും ICRA- കോർപ്പറേറ്റ് റേറ്റിംഗ് വൈസ് പ്രസിഡൻ്റും സെക്ടർ ഹെഡുമായ സുപ്രിയോ ബാനർജി പറഞ്ഞു.
advertisement
ഇന്ധനച്ചെലവ് വര്‍ധിക്കുന്നതിന് പുറമെ ഈ റൂട്ടികളിലുള്ള വിമാനയാത്രാ നിരക്കും കുതിച്ചുയരാന്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നത് കാരണമായേക്കാമെന്ന് ഈ രംഗത്തുനിന്നുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേല്‍- ഇറാന്‍ സംഘർഷം; അപകട സാധ്യത വിലയിരുത്തി പ്രവർത്തിക്കാൻ വിമാനകമ്പനികളോട് കേന്ദ്രസർക്കാർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement